Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ എൽഡിഎഫിന് വിജയം. ഏഴ് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു.ഒരു സീറ്റിൽ ബിജെപിയും.

തൃത്താല കുമ്പിടി, പാലമേൽ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂർ, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെർവാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മൽ വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്

തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടൻമേട് അച്ചൻകാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല വാർഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്.

തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടൻമേട് അച്ചൻകാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല വാർഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്.

എളമ്പല്ലൂർ ആലുമൂട്ടി വാർഡിലാണ് ബിജെപി വിജയിച്ചത്.

കാഞ്ഞങ്ങാട് നഗരഭയിലെ (വാർഡ് നമ്പർ 11)തോയമ്മൽ വാർഡിലേക്ക് എൽ ഡി എഫ് സ്ഥാനാർഥി എൻ ഇന്ദിര വിജയിച്ചു.

കള്ളാർ പഞ്ചായത്ത് 2-ാം വാർഡ് ആടകത്തിലേക്ക് എ.എൽ.പി സ്കൂൾ കള്ളാറിൽ നടത്തിയ വോട്ടെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി സണ്ണി അബ്രഹാം വിജയിച്ചു. പള്ളിക്കര പഞ്ചായത്ത് 19-ാം വാർഡ് പള്ളിപ്പുഴയിലേക്ക് ജി.ഡബ്ല്യു.എൽ.പി.എസ് പള്ളിപ്പുഴയിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സമീറ അബാസ് വിജയിച്ചു.

ബദിയടുക്ക പഞ്ചായത്ത് 14-ാം വാർഡ് പട്ടാജെയിൽ യുഡിഎഫ് സ്ഥാനാർഥി കെ. ശ്യാമപ്രസാദ് വിജയിച്ചു. കുമ്പള പഞ്ചായത്ത് 14-ാം വാർഡ് പെർവാഡിൽ എൽഡിഎഫ് സ്ഥാനാർഥി എസ് അനിൽകുമാർ വിജയിച്ചു

പള്ളിക്കര പഞ്ചായത്ത് 19-ാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സമീറ അബാസ് (ഐയുഎം എൽ )വിജയിച്ചു. 831 വോട്ടുകൾ നേടിയാണ് സമീറ ജയിച്ചത്.ബി ജെ പി സ്ഥാനാർത്ഥി ഷൈലജ 12 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി റഷീദ 235 വോട്ടുകളുമാണ് നേടിയത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..