Skip to content
Menu

OPEN MALAYALAM NEWS NETWORK

കോടിക്കണക്കിന് രൂപയുടെ വികസ നപദ്ധതിയിലൂടെ തനിമ ചോരാതെ കെട്ടിലും മട്ടിലും അടിമുടി മാറി തല യുയർത്തി നിൽക്കുകയാണ് അണ്ടലൂർ കാവ്. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കാവിന് ആധുനിക സൗകര്യങ്ങളോടെ തെയ്യം മ്യൂസിയം, ഊട്ടുപുര, വിശ്രമമുറികൾ എന്നിവ നിർമിച്ചത്.

തീർഥാടന പദ്ധതിയിൽ 3.65 കോടി രൂപ വിനിയോഗിച്ച് പരമ്പരാഗത വാസ്തുശിൽപ മാതൃകയിലാണ് കാവിൽ മൂന്ന് കെട്ടിടവും തയ്യാറാക്കിയത്. കാവിന്റെ ആത്മീ യവും പൗരാണികവുമായ എല്ലാ തനിമയും നിലനിർത്തിയാണ് – തെയ്യം അനുഷ്ഠാന വ്യാഖ്യാന സമുച്ചയം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ. രണ്ടുനിലയുള്ള കെട്ടിടത്തിന്റെ താഴെ ഓഫീസും അണ്ടലൂരിലെ തെയ്യങ്ങളെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.

വിശാലമായ രണ്ട് ഹാളും ഇരു നില കെട്ടിടത്തിലുണ്ട്. കാവിന്റെ വടക്കുഭാഗത്താണ് ഊട്ടുപുരയും വിശ്രമമന്ദിരവും. രണ്ട് നിലയുള്ള ഊട്ടുപുരയോടാനുബന്ധിച്ചു അടുക്കള സൗകര്യവും ശൗചാലയങ്ങലുമുണ്ട്. മുന്നൂറോളം പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം. തീർത്ഥാടകർക്ക് താമസിക്കുന്നതിന് അറ്റാച്ച്ഡ് സൗകര്യത്തോടെയുള്ള നാല് ഡോർമിറ്ററികളും ആണ് വിശ്രമ മന്ദിരത്തിൽ ഉള്ളത്.ഉത്സവവേളകളിലുംമറ്റു സമയങ്ങളിലും ഇവിടെയെത്തുന്ന തീർഥാടകർക്ക് ഇത് ആശ്വാസമാണ്.

2017 സെപ്റ്റംബറിൽ ശിലാസ്ഥാപനം നടത്തി 2019 ജനുവരിയിൽ നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചതും മുഖ്യമന്ത്രിയാണ്. അതിവേഗത്തിൽ തന്നെ മൂന്ന് കെട്ടിടങ്ങളുടേയും നിർമ്മാണം കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പൂർത്തിയാക്കി.

അപൂർവമായ മരങ്ങളും സസ്യങ്ങ ളുമുള്ള താഴെക്കാവിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കാനും പദ്ധ തിയിൽ നിർദേശമുണ്ട്. ഇതിനായി പരിസ്ഥിതി സൗഹാർദ ചുറ്റുമതിൽ ഒരുക്കി. നിരവധി പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് താഴെക്കാവ്. ഇവിടെ വനംവകുപ്പിന്റെ എട്ടുലക്ഷം രൂപ ചെലവിട്ട് മിയാവാക്കി വനങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി 1.58 കോടി രൂപ അനുവദിച്ചു. സൗന്ദര്യ വത്കരണത്തിന്ടെ ഭാഗമായി കാവിന്ടെ പടിഞ്ഞാറെ നടയിൽ കരിങ്കൽ വിരിച്ചിട്ടുണ്ട്.

ബാക്കിയുള്ള ഭാഗങ്ങളിലും കരിങ്കൽ പാകും. ചുറ്റും തെരുവുവിളക്കുകളും സ്ഥാപിച്ചു. സുരക്ഷയുടെ ഭാഗമായി ഫയർ അലാറവും സജ്ജമാക്കി. ചു റ്റമ്പലത്തിന്റെ മേൽകൂരയിൽ നില വിലുള്ള ഷീറ്റ് മാറ്റി ഓടാക്കും. തറയിൽ ഗ്രാനൈറ്റും പാകും.

സർക്കാരിന്റെ വികസന പദ്ധതി കൾക്കുപുറമെ പുനരുദ്ധാരണ കമ്മറ്റിയുടെ നേതൃത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അണ്ടലൂർകാവിന്റെ ചരിത്രത്തിൽ കോടിയിലേറെ രൂപയുടെ വികസനം സർക്കാർ നിർവഹിക്കുന്നത് ഇതാദ്യമാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT