Skip to content
Menu

OPEN MALAYALAM NEWS NETWORK

എടപ്പാൾ:കോളറ പടർന്നു പിടിച്ച് തമിഴ് നാട്ടിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും ജാഗ്രത നിർദ്ദേശം.

തമിഴ്നാടിനോടു ചേർന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്കു പുറമേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗത പുലർത്താനാണ് നിർദ്ദേശം.

വയറളിക്കരോഗ പ്രതിരോധം ശക്തമാക്കുക, സാംപിൾ പരിശോധന യിൽ കോളറ സ്ഥിരീകരിച്ചതാൽ കർശന നിയന്ത്രണങ്ങൾ കൈക്കൊള്ളുക എന്നിവയാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ലഭിച്ച നിർദ്ദേശങ്ങൾ..

O r s ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയും അവയുടെ വിതരണത്തിനായി
മൂലകൾ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ഥാപിക്കുകയും ചെയ്യണം. ഫീൽഡ് തല പ്രവർത്തനം താമസം കൂടാതെ നടപ്പാക്കുകയും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കുകയും ചെയ്യണം.

സാംപിളുകൾ ശേഖരിക്കു ന്നതോടൊപ്പം ആ പ്രദേശത്ത് ക്ലോറിനേഷൻ നടത്തി ബോധവത്കരണ പരിപാടികൾ നടത്തണം. വ്യക്തിശുചിത്വം, കൈകഴുകൽ, തിളപ്പിച്ചാറിയ വെളളം കുടിക്കുന്നതിന്റെ പ്രാധാന്യം, ഒ.ആർ.എസ്, സിങ്ക് ഗുളിക എന്നിവയുടെ ഉപയോഗവും ഗുണവും എന്നിവയെ ബോധവത്കരണത്തി ലുൾപ്പെടുത്തണം.

കോളനിയന്ത്രണ മാർഗങ്ങൾ:

ആഹാരം അടച്ചുസൂക്ഷിക്കുക. പഴകിയ ആഹാരം കഴിക്കാതിരിക്കുക പഴവും പച്ചക്കറിയും കഴുകി ഉപയോഗിക്കുക ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക
ഈച്ച ശല്യം ഒഴിവാക്കുക
അടുത്തുള്ള പ്രദേശത്ത് കൂട്ടത്തോടെ വയറിളക്കരോഗം കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT