Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരിയിൽ ട്രെയിനിൽ നിന്നും ഗോവൻ മദ്യം പിടികൂടി. തലശേരി റെയിൽവേ പോലീസും, എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 14 കുപ്പി ഗോവൻ മദ്യം പിടികൂടിയത്. .

രാവിലെ കുർള എക്സ്പ്രസിൽ തലശേരി ആർ പി എഫും, എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഉപേക്ഷിച്ച ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ആർ.പി.എഫ് എസ്.ഐ മനോജ് കുമാർ, അസീസ്, ക്രൈം സ്‌ക്വാഡംഗങ്ങളായ വിജേഷ്, വിനോജ്, എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷ് കുമാർ എന്നിവർ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ട്രെയിൻ വഴി വ്യാപകമായ രീതിയിൽ ലഹരി വസ്തുക്കൾ കടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.പി.എഫ്. എസ്.ഐ മനോജ് പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..