Skip to content
Menu

OPEN MALAYALAM NEWS NETWORK

കുട്ടി മാക്കൂൽ മൂഴിക്കരയിലെ മങ്ങാടൻ പ്രകാശനാണ് (50) ജോലിക്കിടയിൽ അപകടത്തിൽ പെട്ടത്.

ഉപയോഗശൂന്യമായ കിണറിന്റെയും ആൾമറയും തൊട്ടടുത്ത പഴയകടയും ഇടിച്ചു മൂടുന്നതിനിടയിലാണ് കരയിടിഞ്ഞ് തൊഴിലാളി മണ്ണിലകപ്പെട്ടത്.
രാവിലെ 11.30 ഓടെ പഴയ ബസ് സ്റ്റാൻ്റ് ഓടത്തിൽ പള്ളിക്കടുത്താണ് സംഭവം. തച്ചറക്കൽ മഹമൂദിൻ്റെ താണ് കിണറും സ്ഥലവും. ഇവിടെ നിലവിളിയും ബഹളവും കേട്ടെത്തിയവരും ചുമട്ടുതൊഴിലാളികളും വിവരം ലഭിച്ചെത്തിയ അഗ്നിശമന സേനാ ഭടന്മാരും അരമണിക്കൂറോളം കഠിന പരിശ്രമം നടത്തി പ്രകാശനെ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തിൻ്റെ ഇടത് കാലിന് ഗുരുതര പരിക്കുണ്ട്. ഓടത്തിൽ പള്ളിയിലേക്കുള്ള വഴിയിൽ ഏതാനും കടകൾക്ക് നടുവിലായുള്ള പഴയ കിണർ മൂടുന്ന പ്രവൃത്തി കഴിഞ്ഞ രണ്ട് ദിവസമായി നടക്കുകയാണ്. ഇതിനിടെ മഴ കനത്തു പെയ്തത് കാരണം കിണറിൻ്റെ പരിസരത്തുള്ള കടയുടെ അടിത്തറയും ചുമരും  കുതിർന്നിരുന്നു – അപകടാവസ്ഥയിലുള്ള കടയുടെ അടിയിൽ നിന്നുള്ള മണ്ണാണ് ജോലിക്കിടയിൽ കിണറിലേക്ക് വീണത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT