Skip to content
Menu

OPEN MALAYALAM NEWS NETWORK

സഹോദരന്റെ ഭാര്യ കടം വാങ്ങിയ പണത്തിന്റെ പേരിൽ ബ്ലേഡ് സംഘം തട്ടിക്കൊണ്ടു പോയ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ കണ്ണും മൂക്കും ചെവിയും അക്രമി സംഘം അടിച്ചു തകർ ത്ത സംഭവത്തിൽ അറസ്റ്റിലായ നാലുപേരെ റിമാൻഡ് ചെയ്തു.. ഗുണ്ടാ സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ പൊന്ന്യം കുണ്ടുചിറയിലെ കുനിയിൽ ഷാജി (46) തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. എരഞ്ഞോളി കോമത്ത് പാറാലിൽ നടന്നത് സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ട് പോ കലാണ്. സംഭവത്തിൽ അറസ്റ്റിലായ ടെമ്പിൾ ഗേറ്റിലെ കുനിയിൽ വീട്ടിൽ കെ.ശരത് (32),

നങ്ങാരത്ത് പീടികയിലെ ശിവദത്തിൽ ടി.വികാസ് (43), ഓട്ടോ ഡ്രൈവർ ടെമ്പിൾ ഗേറ്റ് ജനീഷ് നിവാസിൽ ജനീഷ് (31), ആബുലൻസ് ഡ്രൈവർ വി.അഭിജിത്ത് (24) എന്നിവരെ കോടതി റിമാൻ ഡ് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാ സ്പദമായ സംഭവം. ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവറായ ഷാജിയെ കൂത്തുപറമ്പിലേക്ക് ട്രിപ്പ് പോകാനുണ്ടെന്നുള്ള വിളി വന്നതിനെ തുടർന്ന് എരഞ്ഞോളി കോമത്ത് പാറ പഴയ തീപ്പെട്ടിക്കമ്പനി റോഡിൽ എത്തിയത്. അവിടെ ഓട്ടോ നിർത്തിയ ഉടനെ ഒരാൾ വന്ന് സിനിമാ സ്റ്റൈലിൽ ഓട്ടോ റിക്ഷയുടെ താക്കോൽ വലിച്ചെടുത്തു. തുടർന്ന് അഞ്ചംഗസംഘം ഷാജിയെ ബലമായി കീഴ്പ്പെടുത്തി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കൂത്തുപറമ്പ് വലിയവെളിച്ചത്ത് എത്തിയപ്പോൾ കാറിൽ നിന്ന് രണ്ട് ആളുകൾ ഇറങ്ങുകയും മറ്റ് രണ്ട് പേർ കയറുകയും ചെയ്തു. തുടർ ന്ന് കാർ മൈസൂരുവിലേക്ക് കുതിച്ചു. യാത്രയിലുടനീളം ഭീകരമായ മർദ്ദനമാണ് നടന്നതെന്ന് ഷാജി പറഞ്ഞു. എത്രയും പെട്ടെന്ന് പണം നൽകണമെന്നും അല്ലെങ്കിൽ കൊല്ലുമെന്നായിരുന്നു അക്രമി സംഘത്തിന്റെ നിലപാട്. സഹോദരന്റെ ഭാര്യയുമായുള്ള സാമ്പത്തിക തർക്കത്തിന്റെ പേരിലാണ് തന്നെ അക്രമിച്ചതെന്നും പണം എന്റെ കൈയിലുണ്ടാവു മെന്ന ധാരണയിലാവാം അക്രമത്തിനിരയായതെന്നും ഷാ ജി പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..