Skip to content
Menu

OPEN MALAYALAM NEWS NETWORK

കഴിഞ്ഞ വർഷം ആഗസ്ത് 1 സൗഹൃദ ദിനത്തിലാണ് സൗഹൃദം വാട്സപ്പ് കൂട്ടായ്മ രൂപം കൊണ്ടത്.

സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടികൾ സംഘടിപ്പിച്ച് സാമൂഹ്യ – സാംസ്കാരിക ബന്ധം ഊട്ടി ഉറപ്പിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മേഖല, കുടുംബ ബന്ധങ്ങൾ, സൈബർ ലോകത്തെ ചതിക്കുഴികൾ , ലഹരിക്കെതിരെ ബോധവൽക്കരണം, സംഗീത രാവ് തുടങ്ങി നിരവധി പരിപാടികൾ ഇതിനോടകം നടത്തി കഴിഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള പൊലീസ്, എക്സൈസ്, അഡ്വക്കേറ്റ്സ്, അധ്യാപകർ, ബിസിനസ്, പ്രവാസികൾ തുടങ്ങി ആരോഗ്യ- സാമൂഹ്യ – സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സൗഹൃദം കൂട്ടായ്മയിലുണ്ട്.

കെ.കെ സമീർ,
അഡ്വ.ഷബീർ, കെ.സി
രമേശൻ,
ജയകുമാർ നീലാംബരി,
റഷീദ് കരിയാടൻ,
സുലൈഖ ടീച്ചർ,
ഫാത്തിമ പടപറമ്പ്,
സുമ പ്രദീപ്,
ആരിഫ തലശ്ശേരി തുടങ്ങിയവർ ഉൾപ്പെടുന്നതാണ് അഡ്മിൻ പാനൽ. ഗ്രൂപ്പിൽ അംഗങ്ങളാകുന്നവർ തങ്ങളാലാകുന്ന പരിപാടികൾ അവതരിപ്പിക്കുകയൊ, സംഘാടനം നടത്തുകയൊ ചെയ്യണമെന്ന നിബന്ധനയുണ്ട്. സൗഹൃദം കൂട്ടായ്മയുടെ ആദ്യ ഒത്തുചേരൽ നാളെ തലശേരിയിൽ പെപ്പർ പാലസിൽ നടക്കും.രാവിലെ 10ന് സന്തോഷ് ട്രോഫി താരം വി.മിഥുൻ സംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.സി ഷബീർ അധ്യക്ഷനാകും. തലശേരി എസ്.ഐ ഷെമി മോൾ മുഖ്യാതിഥിയാകും.കെ.കെ സമീർ, അഡ്വ. അസീസ്, ജയകുമാർ നീലാംബരി, റഷീദ് കരിയാടൻ, സുലു ടീച്ചർ, ഫാത്തിമ പടപ്പറമ്പ്, വിശാൽ മാസ്റ്റർ, സുമ പ്രദീപ്, ആരിഫ, കെ.സി രമേശൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സൗഹൃദം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..