Skip to content
Menu

OPEN MALAYALAM NEWS NETWORK

കാവുംഭാഗം മൈത്രി ബസ്റ്റോപ്പിന് സമീപം കയനോത്ത് കെ പി പത്മകുമാരിയാണ് മരിച്ചത്. പ്രമേഹത്തിനുളള മരുന്ന് വാങ്ങാനും, മറ്റ് ആവശ്യങ്ങൾക്കുമായി ടൗണിലെത്തിയതായിരുന്ന പത്മകുമാരി. ജനറലാശുപത്രിക്ക് സമീപം ഓട്ടോയിറങ്ങി പണം കൊടുക്കുന്നതിനിടെ പിറകിൽ വന്ന ലോറിയിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഏറണാകുളം സ്വദേശിയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്മകുമാരിയെ ഉടൻ തലശ്ശേരി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറലാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പത്മകുമാരി അവിവാഹിതയാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT