Skip to content
Menu

OPEN MALAYALAM NEWS NETWORK

അടിയന്തിര അറ്റകുറ്റപണിക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡയാലിസിസ് സെന്ററും, രക്ത ബാങ്ക് കേന്ദ്രവും നാളെ മുതൽ അടച്ചിടും. ഇവിടെ പതിവായി ഡയാലിസിസിന് വിധേയരാവുന്ന രോഗികൾക്ക് താൽക്കാലികമായി എടക്കാട് പി.എച്ച്.സി.യിലും, കൂത്തുപറമ്പ് ആശുപത്രിയിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവിടങ്ങളിൽ ജനറൽ ആശുപത്രിയി ലെ ടെക്നീഷ്യന്മാരുടെ സേവനം ലഭ്യമാക്കും. കഴിഞ്ഞ മഴക്കാലത്തും ഈയ്യിടെ പെയ്ത വേനൽമഴയിലും ചോർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇത്തവണത്തെ കാലവർഷത്തിന് മുൻപെ മേൽക്കൂര പുതുക്കി പണിയാനായി സെന്ററുകൾ അടക്കുന്നത്. അറ്റകുറ്റ പ്രവർത്തികളും നാളെ തുടങ്ങും. രണ്ടാഴ്ചയ്ക്കകം പണി തീർത്ത് സെന്ററുകൾ തുറക്കാനാണ് തീരുമാനം. നാല് ഷിഫ്റ്റുകളിലായി 75 രോഗികളാണ് ജനറൽ ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്യുന്നത്. സെൻ്ററുകൾ മാറുന്നതോടെ ഇവരും ആശങ്കയിലാണ്. മിക്കവരും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് ഡയാലിസിസിനെത്തുന്നത്. നവീകരണം വൈകുക കൂടി ചെയ്താൽ ഇവരുടെ പ്രശ്നങ്ങളും വർണനാതീതമാകും.

കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ കെട്ടിടത്തിന്റെ പുറത്ത് വെള്ളം കെട്ടി നിന്നിരുന്നു. വെള്ളക്കെട്ടിനെ തുടർന്ന് ഇതു വഴി നടന്നു പോകാൻ രോഗികൾ ബുദ്ധിമുട്ടി. കടലിന്റെ സാമീപ്യം കാരണമുണ്ടാ വുന്ന ഉപ്പ് കാറ്റേറ്റ് ആശുപത്രി കെട്ടിടത്തിന്റെ പല ഭാഗങ്ങളിലെയും വാർപ്പു കമ്പികൾ ദ്രവിച്ചത് കാരണം മുറികളുടെ സീലിങും സൺഷേഡും അടർന്നു വീണു തുടങ്ങിയിരുന്നു.

പുരാവസ്തു വകുപ്പിന്റെ നിയന്ത്രണമുള്ളതിനാൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ കഴിയുന്നില്ല. കെട്ടിടം പുതുക്കി നിർമിക്കുന്നതിനും നിയന്ത്രണമുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT