Skip to content
Menu

OPEN MALAYALAM NEWS NETWORK

എൻസിസി റോഡരികിന് സമീപത്തായാണ് കഞ്ചാവ് ചെടി കണ്ടത്. തലശേരിയിൽ നിന്നും
എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വി.കെ ഷിബു, രാജേഷ് ശങ്കർ, സി.പി രതീഷ്, ജസ്നാ ജോസഫ്,
കെ. കാവ്യ,കെ.ബൈജേഷ് എന്നിവർ സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു. 45 സെ.മി നീളമുള്ള ചെടിയാണിത്. ടൗണിൽ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തെ എക്സൈസും ഗൗരവത്തോടെയാണ് കാണുന്നത്. വരും ദിവസങ്ങളിൽ ടൗൺ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT