Skip to content
Menu

OPEN MALAYALAM NEWS NETWORK

സി.സി ടിവി ക്യാമറകളടക്കം സ്ഥാപിച്ച് സുരക്ഷിതത്വം നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

റയിൽവേ ജീവനക്കാരൻ തലശേരി കൊളശേരിയിലെ പ്രജീഷിൻ്റെ KL 58 B 743 നമ്പർ യൂനിക്കോൺ ബൈക്കാണ് ഏറ്റവും ഒടുവിൽ മോഷണം പോയത്. റയിൽവേ ജീവനക്കാർക്ക് മാത്രമായുള്ള പാർക്കിംഗ് ഏരിയയിൽ ബുധനാഴ്ച രാവിലെ നിർത്തിയിട്ടതായിരുന്നു. ഉച്ചക്ക് തിരിച്ചെത്തുമ്പോഴേക്കും ബൈക്ക് നഷ്ടപ്പെട്ടിരുന്നു. തലശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് വൈകീട്ടോടെ കോപ്പാലത്ത് വച്ച് ബൈക്ക് കണ്ടെത്തി. ബൈക്ക് 2000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചയാളെ തടഞ്ഞു വച്ച് പൊലീസിലറിയിക്കുകയായിരുന്നു. നമ്പർ പ്ലേറ്റടക്കം ഊരി മാറ്റി തിരിച്ചറിയാൻ പോലും സാധിക്കാത്ത നിലയിലായിരുന്നു പുത്തൻ ബൈക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിരമായി ബൈക്കുകൾ മോഷണം പോകുന്ന പശ്ചാത്തലത്തിൽ പേ പാർക്കിംഗ് കോൺട്രാക്ടർമാരുടെ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതേ സമയം സിസി ടിവി ദൃശ്യങ്ങളിലൂടെയടക്കം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം ശക്തമാക്കിയതായി ആർ.പി.എഫ് എസ്.ഐ ടി.വിനോദ് അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..