Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരി: തലശേരിയിൽ കടലിൽ തള്ളാനെത്തിച്ച അറവുമാലിന്യം നഗരസഭാ കൗൺസിലർ ഫൈസൽ പുനത്തിലിന്റെ നേതൃത്വത്തിൽ പിടികൂടി. കടൽപ്പാലത്തിനു സമീപം വാഹനത്തിൽ എത്തിച്ച മാലിന്യം തള്ളുമ്പോഴാണ് പിടികൂടിയത്. അറവു മാലിന്യം ശേഖരിക്കുന്ന തലശേരിയിലെ സ്ഥാപനത്തിൽ നിന്ന് ഉപയോഗിച്ചശേഷം നോക്കിവന്നവയാണ് കടലിൽ കൊണ്ടുവന്നത്. ഇരിട്ടി, പാനൂർ, തലശേരിയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള അറവുമാലിന്യ ങ്ങൾ ഇവിടെ ശേഖരിക്കുന്നുണ്ട്. തലശേരിയിലെ അപ്ര ഫിന് നഗരസഭ 25,000 രൂപ പിഴ ചുമത്തി. ഇനിയും ആവർത്തിച്ചാൽ വാഹനം കണ്ടു കെട്ടും. വാഹനത്തിൽനിന്ന് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട് ഒരാൾ ദൃശ്യം ചിത്രീകരിച്ച് വാട്സ് ആപ്പ് ഗ്രൂപ്പിലി ടുകയായിരുന്നു. ദൃശ്യം കണ്ടാണ് കൗൺസിലർ ഫൈസൽ സ്ഥലത്തെത്തിയത്. നാട്ടുകാരും ചേർന്നതോടെ മാലിന്യം തിരിച്ചെടുപ്പിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT