Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി നഗരമധ്യത്തിൽ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജൂബിലി ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ചോർന്നൊലിക്കുന്നു. കെട്ടിടത്തിൽ ഓരോ നിലയിലും ചവിട്ടുപടികളിൽ ഉൾപ്പെടെ വെള്ളമാണ്. ചവിട്ടുപടിയിലെ ചെളി ഇതുവഴി പോകുന്നവരുടെ ദേഹത്ത് തെറിക്കുകയാണ്.

കെട്ടിടത്തിന്റെ വരാന്തയിലും ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. കാലവർഷം ശക്തമായത് മുതൽ കെട്ടിടത്തിൽ ചോർച്ചയും തുടങ്ങി. രണ്ടാമത്തെ നിലയിലെ ചവിട്ടുപടി മുഴുവൻ ചെളിവെള്ളമാണ്.

വിവിധ സർക്കാർ, അർധ സർക്കാർ ഓഫീസുകൾ, ലൈബ്രറി കൗൺസിൽ
വിവിധ സർക്കാർ, അർധ സർക്കാർ ഓഫീസുകൾ, ലൈബ്രറി കൗൺസിൽ താലൂക്ക് ഓഫീസ്, ബാങ്കുകൾ, സഹകരണ പ്രസ്, ചാർട്ടേഡ് അക്കൗണ്ടൻറ് ഓഫീസ്, ട്യൂഷ്യൻ സെൻറർ, ട്രാവൽ ഏജൻസി, തുന്നൽക്കടകൾ, പഴം പച്ചക്കറി സഹകരണ സംഘം ഓഫിസ്, കൂടാതെ വിവിധ വ്യാപാര
സ്ഥാപനങ്ങളും കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..