Skip to content
Menu

OPEN MALAYALAM NEWS NETWORK

പഴയ ബസ്റ്റാൻഡിലെ 3 കടകളിലും, പുതിയ ബസ്റ്റാൻഡിലെ ഒരു കടയിലുമാണ് പരിശോധന നടന്നത്. ന്യൂ ഷൈൻ, ബ്ലൂ ബേർഡ്, കെ എം ട്രേഡേഴ്സ്, അറൂസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

 

250 കിലോ നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ, 10 കിലോ പ്ലാസ്റ്റിക്ക് ഗ്ലാസ്, 5 കിലോ ഡിസ്പോസിബിൾ പ്ലേറ്റ് എന്നിവ പിടിച്ചെടുത്തു. മൊത്തവ്യാപാര സ്ഥാപനങ്ങളിലും, ചെറുകിട കടകളിലുമായിരുന്നു റെയ്ഡ്. സെക്രട്ടറി ബിജുമോൻ ജേക്കബിൻ്റെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടെ ഒരു കടയിലെ ജീവനക്കാരൻ ഉദ്യോഗസ്ഥരോട് കയർത്തത് വാക്കേറ്റത്തിനിടയാക്കി. സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. കനത്ത പിഴയും ഈടാക്കുമെന്ന് ബിജുമോൻ ജേക്കബ് ഓപ്പൺ മലയാളത്തോട് പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT