Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരി നഗരത്തിൽ മിക്കയിടത്തും വാഹനങ്ങൾ നിർത്തിയിടുന്നത് നടപ്പാതയിലാണ്. ചിലയിടത്ത് വാഹനം നിർത്തിയാൽ യാത്രക്കാർ നടപ്പാതയിൽ നിന്ന് റോഡിലിറങ്ങി നടക്കണം. അതും തിരക്കേറിയ റോഡുകളിൽ. ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമില്ലെന്നാണ് കാൽനട യാത്രക്കാരുടെ പരാതി.

നഗരത്തിൽ ഇടയ്ക്കുള്ള
വാഹനപരിശോധന മാത്രമാണ് ഇപ്പോൾ പോലീസ് നടത്തുന്നത്. വീതികുറഞ്ഞ ലോഗൻസ് റോഡിൽ നടപ്പാതയിൽ ചില കടകളുടെ മുന്നിൽ വലിയ വാഹനങ്ങൾ പതിവായി നിർത്തിയിടുന്നു. രാവിലെ മുതൽ വാഹനങ്ങൾ നടപ്പാതയിലുണ്ടാകും.

എന്നാൽ, ഇതിനെതിരേനടപടിയുണ്ടാകാറില്ല.
നിരവധി തവണ പരാതി പറഞ്ഞാലും ഇവിടെ പോലീസിന്റെ ശ്രദ്ധ പതിയുന്നില്ല. പുതിയ ബ്സ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, എ. വി. കെ. നായർ. റോഡ് എന്നിവിടങ്ങളിലൊക്കെ നടപ്പാതകളിലാണ് പലപ്പോഴും വാഹനം നിർത്തിയിടുന്നത്. തലശ്ശേരി ഒ. വി. റോഡിൽനിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന വഴിയിൽ ട്രാഫിക്കിന്റെ പേരിൽ ഒരു ബോർഡുണ്ട്.

ഇവിടെ സ്ഥാപിച്ച ബോർഡ് വർഷങ്ങളായി കാൽ നട യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. ബോർഡ് സ്ഥാപിച്ചതിനാൽ യാത്രക്കാർക്ക് റോഡരികിലൂടെ നടക്കാൻ കഴിയില്ല. റോഡിലിറങ്ങണം. എന്നാൽ, ഇതും അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നില്ല.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT