Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി: പുതിയ ബസ്സ്റ്റാൻഡിൽ എം.ആർ.എ ബേക്കറിക്കു പിൻവശത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതും കത്തിക്കുന്നതും യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു.

സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളസ്ഥലത്താണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. തൊട്ടടുത്തായി ലോഡ്ജും പ്രവർത്തി ക്കുന്നുണ്ട്. തങ്ങൾ ആരും മാലിന്യം തള്ളുന്നില്ലെന്നും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരെത്തി തള്ളുകയാണെന്നുമാണ് സമീപത്തുള്ള വ്യാപാരികൾ പറയുന്നത്. നിരവധി തവണ ബന്ധ പ്പെട്ടവരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന ഭീതിയിലാണു സമീപത്തുള്ളവർ.നിരവധിയാത്രക്കാർ കടന്നു പോകുന്ന നഗരമദ്ധ്യത്തിലാണു ഈ ദുരവസ്ഥ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT