Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി : തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരം സൗന്ദര്യവത്കരിക്കുന്നതിന്റെ പ്രവൃത്തി തുടങ്ങി . ആദ്യഘട്ടത്തിൽ ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയംമുതൽ നഗരസഭ ഓഫീസിന് മുന്നിലൂടെ ജനറൽ ആസ്പത്രിയ്ക്ക് മുൻവശംവരെ ഓവുചാൽ നവീകരിക്കും . ഓവുചാൽ ആഴംകൂട്ടി സ്ലാബ് ഇടും .
ഇതിന്റെ നിർമാണം തുടങ്ങി . ഇതിന് 1.75 കോടി രൂപാണ് ചെലവ്
പ്രതീക്ഷിക്കുന്നത് . ഓവുചാൽ നവീകരണത്തിനും ശുചിത്വത്തിനുമുള്ള പദ്ധതിയിൽനിന്ന് നഗരസഭ ഇതിനുള്ള തുക ചെലവഴിക്കുന്നത് . ഓവുചാൽ വീതി കൂട്ടി സ്ലാബിട്ടതിനുശേഷം ഇവിടെ റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യും . ഇതിന് രണ്ടരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് . തുറമുഖവകുപ്പാണ് ഇതിന്റെ ചെലവ് വഹിക്കുക . അതിനുശേഷം നഗരസൗന്ദര്യവത്കരണ നടപടി തുടങ്ങും . നടപ്പാതയിൽ ടൈൽ പതിച്ച് കൈവരി വെച്ചുപിടിപ്പിക്കും . അലങ്കാരവിളക്കും പൂച്ചെട്ടികളും സ്ഥാപിക്കും .

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..