Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി : തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിന്റെ നിർമാണത്തിനും മറ്റുമായി 47 സെന്റ് ഭൂമി കൂടി ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച് വിജ്ഞാപനമായി. ഏറ്റെടുക്കുന്നവയിൽ സർക്കാർ ഭൂമിയും സ്വകാര്യ ഭൂമിയുമുൾപ്പെടും. ഇതോടെ ബൈപ്പാസിന്റെ ഭൂമിയേറ്റെടുപ്പ് നടപടി പൂർത്തിയാകും.

ധർമടം വില്ലേജിൽ പാലയാട്, എരഞ്ഞോളി വില്ലേജിൽ എരഞ്ഞോളി, കോടിയേരി വില്ലേജിൽ കോടിയേരി, വയലളം, ന്യൂമാഹി വില്ലേജിൽ മങ്ങാട്, തലശ്ശേരി വില്ലേജിൽ കുന്നോത്ത്, തിരുവങ്ങാട് വില്ലേജിൽ കാവുംഭാഗം, വയലളം എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. നാലുവരിപ്പാത ഉയർത്തിക്കെട്ടിയത് പരിപാലിച്ച് പ്രവർത്തിക്കുന്നതിനും മറ്റുമാണ് ഭൂമിയേറ്റെടുക്കുന്നതെന്ന് തലശ്ശേരി എൽ.എ. എൻ.എച്ച് സ്പെഷ്യൽ താഹസിദാർ വിജ്ഞാപനത്തിൽ പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..