Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി : തലായിക്കും മാഹിക്കുമിടയിൽ കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

കടലിൽ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ട് കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചത്. വടകര, തലശ്ശേരി കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വെള്ളമുണ്ടും ഗ്രേ കളർ ഫുൾ സ്ലീവ് ഷർട്ടുമാണ് വേഷം. കയ്യിൽ ഗോൾഡൻ കളർ വാച്ചും ധരിച്ചിട്ടുണ്ട്.

മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT