Skip to content
Menu

OPEN MALAYALAM NEWS NETWORK

നടിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു വിനെതിരെ നടപടിയെടുക്കാത്ത താരസംഘടന അമ്മക്കെതിരെ രൂക്ഷവിമർശന വുമായി വീണ്ടും നടൻ ഹരീഷ് പേരടി. ഫെയ്സ് ബുക്കിലൂടെ യാണ് നടന്റെ പ്രതികരണം.

തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ് ഈ സംഘടന. ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്. പേറ്റുനോവറിഞ്ഞവരും വളർത്തു നോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുകയെന്ന് ഹരീഷ് എഫ്.ബി പോസ്റ്റിൽ പരിഹസിച്ചു.

രാജ്യം പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് അമ്മയിൽ മെമ്പർഷിപ്പുണ്ടാകും. പക്ഷേ അമ്മ യോഗം മൊബൈലിൽ ചിത്രീകരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്ക് മുന്നിൽ ഹാജരായേ പറ്റൂവെന്നും അദേഹം കളിയാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..