Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുനെല്ലി: തിരുനെല്ലിയിൽനിന്ന് കൊട്ടിയൂരിലേക്ക് ‘ഭൂതത്തെ പറഞ്ഞയച്ചു’ കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയച്ചു. പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

സി.എം. സത്യനാരായണൻ, ടി.വി. ഹരിദാസ്, അർജുൻ വാരിയർ എന്നിവരുടെ
സഹായത്തോടെയാണ് വിവിധ ചടങ്ങുകൾ നടത്തിയത്. മുൻപ് കൊട്ടിയൂർ ഉത്സവം നടക്കുന്ന സമയത്ത് തിരുനെല്ലിയിൽനിന്ന് ഭൂതങ്ങൾ കൊട്ടിയൂരിലേക്ക് അരിയെത്തിച്ചെന്നാണ് വിശ്വാസം.

അരി കൊണ്ടുപോകുന്നതിനു നിയോഗിക്കപ്പെട്ട
ഭൂതഗണങ്ങളിലൊന്ന് ഭാരം
കൂടുതലായതിനാൽ അരി വഴിയ്ക്കുകളഞ്ഞു. പൊറുക്കപ്പെടാത്ത തെറ്റിനു തിരുനെല്ലി പെരുമാൾ ഭൂതത്തെ ശപിച്ചു ശിലയാക്കി.

അങ്ങനെ കുറവുവന്ന ഭൂതത്തിനുപകരം ഒരു ഭൂതത്തെ തിരുനെല്ലിയിൽനിന്ന് അയച്ചെന്നാണ്
വിശ്വാസം.വൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിലേക്കു തിരിച്ചയക്കുന്ന ചടങ്ങ് കൊട്ടിയൂരിൽ നടത്തും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT