Skip to content
Menu

OPEN MALAYALAM NEWS NETWORK

തൃക്കാക്കരയിൽ അടിയൊഴുക്കുകൾ ശക്തമാണെന്ന് സൂചന. ഇരു മുന്നണികളും സർവശക്തിയുമെടുത്ത് പോരാടിയ ഉപതെരഞ്ഞെടുപ്പിൽ പ്രവചനം അസാധ്യം. തൃക്കാക്കരയുടെ പൂർവചരിത്രം യു ഡി എഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ 13,897 വോട്ടുകളാണ് ട്വന്റി-ട്വന്റി പിടിച്ചത്. ഈ വോട്ടുകളിൽ ഭൂരിപക്ഷവും യു ഡി എഫിന് ലഭിക്കേണ്ട വോട്ടുകളായിരുന്നു. ഈ കണക്കുകൾ മുൻനിർത്തിക്കൂടിയാണ് ഇത്തവണ തങ്ങൾ വിജയി ക്കുമെന്ന യു ഡി എഫ് നേതൃത്വം ഉറപ്പിച്ചുപറയുന്നത്. പി ടി യുടെ ഭാര്യയെന്നത് ഉമക്ക് നേട്ടമാകുമെന്ന് തന്നെയാണ് അവരുടെ കണക്കു കൂട്ടൽ.

കഴിഞ്ഞ തവണ തങ്ങൾക്ക്
കിട്ടേണ്ട മുഴുവൻ വോട്ടുകളും പോൾ ചെയ്തിട്ടില്ലെന്ന അഭിപ്രായം ഇടതുപക്ഷത്തിനും, ബി ജെ പിക്കുമുണ്ടായി രുന്നു. ഇത്തവണ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതിനാൽ വോട്ടുകൾ വർധിക്കുമെന്നാണ് ഇരുപാർ ട്ടികളുടെയും പ്രതീക്ഷ. ഇടതുപക്ഷം വികസനവും യു ഡി എഫ് സഹതാപതരംഗവും ലക്ഷ്യമിട്ട് നടത്തിയ പ്രചരണങ്ങൾ അവസാനഘട്ടത്തിലെത്തിയപ്പോൾ വഴിമാറി. ഇതിൽ പ്രധാനം പി സി ജോർജിന്റെ വിദ്വേഷ പ്രസംഗവും തുടർന്ന് നടന്ന അറസ്റ്റുമാണ്. ഇതും ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കുട്ടി മുഴക്കിയ പ്രകോപന മുദ്രാവാക്യവും മുതലാക്കാനാണ് ബി ജെ പി ശ്രമിച്ചത്. സമാപന ദിവസത്തെ പി സി ജോർജിന്റെ സാന്നിധ്യം ഗുണം ചെയ്താൽ അത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് യു ഡി എഫ് വോട്ട് ബേങ്കിനെയായിരിക്കും.

സി പി എമ്മിനും ഘടകകക്ഷികൾക്കും തങ്ങളുടെ വോട്ട് ബേങ്കിന്റെ കാര്യത്തിൽ ഉറച്ച വിശ്വാസമുണ്ട്. കേരളാ കോൺഗ്രസിൻ്റെ സാന്നിധ്യവും ഇടതുപ്രതീക്ഷക്ക് ആത്മവിശ്വാസം പകരുന്നു. സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ പ്രചരിച്ച വ്യാജ വീഡിയോ വിവാദത്തിലും ഇടതുപക്ഷം നേട്ടം പ്രതീക്ഷിക്കുന്നു. വ്യാജവീഡിയോ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരുൾപ്പെടെയാണ് അറസ്റ്റിലായത്. തൃക്കാക്കരയിലെ 21,000ത്തിലധികം വരുന്ന മുസ്ലിം വോട്ടുകൾ ഇത്തവണ ഏറെ നിർണായകമാകും. പിസി ജോർ ജിന്റെ വിദ്വേഷ പ്രസംഗത്തിൽ ശക്തമായ വിയോജിപ്പ് ഉള്ള ഈ വിഭാഗം സംഘടിതമായി വോട്ട് ചെയ് താൽ അത് വലിയ രാഷ്ട്രീയ അട്ടിമറിക്ക് വഴിയൊരുക്കും. പി സി ജോർജിനെ അറസ്റ്റ് ചെയ്തത് തന്നെ ഈ വോട്ടുകൾ മുന്നിൽ കണ്ടാ ണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. മുഖ്യമന്ത്രി
നേരിട്ടാണ് മണ്ഡലത്തിൽ പ്രചാരണനേതൃത്വം ഏറ്റെടുത്തത്. മന്ത്രിമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലിന് സജീവമായി രംഗത്തുണ്ടായിരുന്നു. സർവ്വ ശക്തിയുമെടുത്ത് ഇടതുപക്ഷം രംഗത്തിറങ്ങിയപ്പോൾ പാർട്ടി എം പി മാരെയും എം എൽ എമാരെയും സജീവമാക്കി നിർത്തിയാണ് യു ഡി എഫ് പ്രതിരോധിക്കാൻ ശ്രമിച്ചത്.

വി ഡി സതീശൻ തന്നെയാണ് പ്രധാനമായും യു ഡി എ ഫ് ക്യാമ്പിനെ നയിച്ചത്. ഉമാതോമസ് ജയിച്ചാലും തോറ്റാലും അതിന്റെ ഉത്തരവാദിത്വം സതീശനാവും. ബി ജെ പി പ്രചരണത്തിൽ ഏറെ തിളങ്ങിയത് പി സി ജോർജിന് പുറമെ സുരേഷ് ഗോപിയാണ്. 22,000 ത്തോളം വോട്ടുകൾ മണ്ഡലത്തിൽ ബി ജെ പിക്കുണ്ട്.ഇതും തൃക്കാക്കരയുടെ വിധിയെഴുത്തിൽ നിർണായകമാകും..

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..