Skip to content
Menu

OPEN MALAYALAM NEWS NETWORK

തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആംരഭിച്ചു. എല്ലാ ബൂത്തുകളിലും നീണ്ട നിര തന്നെ രൂപപ്പെട്ടിട്ടുണ്ട്. മഴമാറി നില്‍ക്കുന്നത് സ്ഥാനാര്‍ഥികള്‍ക്കും വോട്ടര്‍മാര്‍ക്കും ആശ്വാസമായിട്ടുണ്ട്. രാവിലെ ആറുമണിയോടെയാണ് മോക് പോളിങ് ആരംഭിച്ചിരുന്നു. പ്രധാനപ്പെട്ട മുന്നണികളെല്ലാം വലിയ ആത്മവിശ്വാസത്തിലാണ്

രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. തൃക്കാക്കരയുടെ ഇനിയുള്ള നാല് വര്‍ഷത്തെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത് രണ്ടുലക്ഷത്തോളം വോട്ടര്‍മാരാണ്. 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ് വോട്ടിങ്ങിനായി സജ്ജമായിരിക്കുന്നത്.
രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഉപതിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ ബൂത്തുകള്‍ വരുന്ന ഇടങ്ങളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരേയും പ്രത്യേക പോലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. അതീവ സുരക്ഷയാണ് മണ്ഡലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് വോട്ടര്‍മാരില്‍9 5274 പേര്‍ പുരുഷന്‍മാരും 101530 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്ജെന്‍ഡറുമാണ്. 3,633 പേർ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നവരാണ്.

ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ ഹരിത പ്രോട്ടോകോള്‍ ഉറപ്പാക്കിയാണ് ബൂത്തുകളെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 239 പോളിംഗ് ബൂത്തുകളില്‍ 75 എണ്ണം ഓക്സിലറി ബൂത്തുകളാണ്. ജൂൺ മൂന്നിനാണ് വോട്ടെണ്ണല്‍.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..