Skip to content
Menu

OPEN MALAYALAM NEWS NETWORK

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ഓംബുഡ്സ്മാനെ അറിയിക്കാം. ജില്ലയിൽ ചുമതലയേറ്റ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലുറപ്പ് പദ്ധതിയുടെ ഗുണനിലവാരം, മേൽനോട്ടവും നടത്തിപ്പും, തൊഴിൽ ദിനങ്ങൾ ലഭിക്കാത്ത പ്രശ്നം, അവകാശ ലംഘനം തുടങ്ങിയവയാണ് ഓംബുഡ്സ്മാൻ പരിശോധിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ തപാൽ, ഇ-മെയിൽ, ഫോൺ എന്നിവ വഴിയും നേരിട്ടും നൽകാം. ഇതിനായി ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ സിറ്റിങ്ങും ഹിയറിങ്ങും നടത്തും.

പരാതി നൽകേണ്ട വിലാസം:
കെ.എം രാമകൃഷ്ണൻ,
ഓംബുഡ്സ്മാൻ,
മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്,
സിവിൽ സ്റ്റേഷൻ അനക്സ് (ഇ-ബ്ലോക്ക്),
രണ്ടാം നില, കണ്ണൂർ-2

ഫോൺ: 9447287542, 9400255178

  1. ഇ-മെയിൽ: [email protected]

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..