Skip to content
Menu

OPEN MALAYALAM NEWS NETWORK

ദിവസേന നിരവധി യാത്രക്കാരെത്തുന്ന പാനൂർ ബസ്സ്റ്റാൻ്റിൽ അസാന്മാർഗിക പ്രവർത്തനങ്ങൾ വർധിക്കുന്നു എന്ന പരാതിയെ തുടർന്നാണ് പൊലീസ് ശക്തമായ നടപടിക്കൊരുങ്ങുന്നത്. കുട്ടികളെ ലക്ഷ്യമിടുന്ന മയക്കുമരുന്നു മാഫിയയും പാനൂർ ബസ്സ്റ്റാൻ്റ് താവളമാക്കുന്നതായുള്ള പരാതികൾ നവ മാധ്യമങ്ങളിലടക്കം ഉയരുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പാനൂർ ഇൻസ്പക്ടർ ഓഫ് പൊലീസ് എം പി ആസാദിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ. ബസ്സ്സ്റ്റാൻ്റിലെ എല്ലാ കോർണറുകളിലും ക്യാമറാ നിരീക്ഷണത്തിലാണെന്ന സ്റ്റിക്കർ പതിച്ചു. അടുത്ത ദിവസം തന്നെ മൈക്ക് അനൗൺസ് മെൻ്റും ആരംഭിക്കുമെന്ന് പാനൂർ എസ്.ഐ സി.സി ലതീഷ് പറഞ്ഞു. എസ്.ഐ പി മനോഹരൻ, ജനമൈത്രി എ.എസ്.ഐ കെ.എം സുജോയ്, സി പി ഒ കെ. സനേഷ് എന്നിവരും നേതൃത്വം നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT