Skip to content
Menu

OPEN MALAYALAM NEWS NETWORK

ദേശീയപാതയിൽ കൊടുവള്ളിക്കും തലശ്ശേരിക്കുമിടയിൽ റോഡിൽ നിരവധി കുഴികൾ. റോഡിനു മധ്യത്തിലും അരികിലുമെല്ലാം കുഴികളാണ്. കൊടുവള്ളിയിൽ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാൻഡിലേക്ക് കയറുന്ന വഴിയിൽ റോഡ് പൊട്ടി പലയിടത്തായി കുഴിയായിരിക്കുകയാണ്.

ജില്ലാകോടതിക്ക് സമീപത്തായി റോഡിനുമധ്യത്തിലുള്ള
ജില്ലാകോടതിക്ക് സമീപത്തായി റോഡിനുമധ്യത്തിലുള്ള കുഴി വാഹനയാത്രക്കാർക്ക് ഭീഷണിയാകുകയാണ്. ഇവിടെ കുഴിയുടെ അടുത്തെത്തിയാലാണ് കാണാനാകുക. അതിനാൽ ചെറിയ വാഹനങ്ങൾ പെട്ടെന്ന് നിർത്തേണ്ടിവരികയാണ്.

പിന്നിലുള്ള വാഹനങ്ങളും അതോടെ നിർത്തണം. അതിനാൽ മഴ തുടങ്ങിയതോടെ ഇവിടെ പലപ്പോഴും ഗതാഗതക്കുരുക്കാണ്. റോഡിൽ പലയിടത്തായി കുഴികളുള്ളതിനാൽ കൊടുവള്ളിയിൽനിന്ന് വാഹനങ്ങൾ തലശ്ശേരിയിലെത്താൻ ഏറെ സമയമെടുക്കുകയാണ്.

പാലിശ്ശേരി റോഡിന് സമീപത്തായി ഗതാഗതം നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുകയാണ്. എന്നിട്ടും ഇവിടെ ഗതാഗതതടസ്സം ഒഴിയുന്നില്ല.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..