Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരി: നിരാശ്രയരുടെ കൈപിടിച്ച് സഹായിക്കാൻ ധർമ്മടം പഞ്ചായത്ത് അധികൃതർ. പരസഹായം ആവശ്യമുള്ളവർ, കിടപ്പ് രോഗികൾ, ഒറ്റപ്പെട്ട് കഴിയുന്നവർ തുടങ്ങിയവർക്ക് വീട്ടു വാതിൽക്കൽ മരുന്നും മറ്റു സഹായങ്ങളും എത്തിക്കുന്നതിനായി വിഭാവനം ചെയ്ത വാതിൽ പടി സേവന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. പതിനഞ്ചാം വാർഡിലെ വൃദ്ധ കെ.രാധയുടെ കക്കടവത്ത് വീട്ടിലെത്തി അവർക്ക് ഭക്ഷണക്കിറ്റ് കൈമാറി പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ. ഷീജ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി. മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ കെ. നാരായണൻ, എം. മനീഷ്, സി. വി. പുഷ്പജ, പി. രമ്യ, ദിവ്യ ചെള്ളത്ത്, കെ. പ്രീത, കെ. ശോഭ സംബന്ധിച്ചു. പഞ്ചായത്ത് അംഗം അഭിലാഷ് വേലാണ്ടി സ്വാഗതം പറഞ്ഞു. പഞ്ചായത്തിലെ 18 വാർഡുകളിലും സമാന രീതിയിൽ പരിപാടി നടപ്പിലാക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT