Skip to content
Menu

OPEN MALAYALAM NEWS NETWORK

നാദാപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡംഗം വി എ സി മസ്ബൂബയാണ് ഭർതൃസഹോദരന്റെ അക്രമത്തിന് ഇരയായത്.

സഹോദരന്റെ നിക്കാഹിന് സ്വന്തം വീട്ടിലേക്ക് പോവാൻ വേണ്ടി തന്റെ കുട്ടികളെ വിളിക്കാൻ പോയപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ ഭർതൃ സഹോദരനായ ഫൗസിദ്
അക്രമിച്ചുവെന്നാണ് പരാതി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
ഇയാൾ അസഭ്യ വർഷം നടത്തുകയും ചെയ്തതായി പരാതിയുണ്ട്. തുടർന്ന് നാട്ടുകാരാണ് രാത്രി 7.30 ന് മസ്ബൂബയെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തന്റെ വയറിനും, കാലിനും ചവിട്ടിയതായും സ്കൂട്ടർ തള്ളിയിട്ടതായും മസ്ബൂബ പറഞ്ഞു.

ഭർത്താവിന്റെ സമ്മതത്തോടെയാണ് കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകാൻ ഒരുങ്ങിയതെന്നും മസ്ബൂബ പറഞ്ഞു. ഭർത്താവുമായുള്ള ചില അഭിപ്രായ വ്യത്യാസം കഴിഞ്ഞ ദിവസം
മധ്യസ്ഥതയിലൂടെ പരിഹരിച്ചിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..