Skip to content
Menu

OPEN MALAYALAM NEWS NETWORK

ഇന്നലെ,മെയ് 29 ഞായറാഴ്ച, മാഹി MGGAC, 1978 സാമ്പത്തിക ശാസ്ത്ര ബാച്ചിലെ ഊർജ്ജസ്വലരായ സഹപാഠികൾക്ക് അവിസ്മരണീയമായ ഒരു ദിനമായിരുന്നു.നീണ്ട നീണ്ട നാല് പതിറ്റാണ്ടുകൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടി.നാൽപ്പത്തിനാല് വർഷംവരെ നീണ്ട വിടവ് മറന്ന് അത്യാഹ്ളദത്തോടെ ചിരിച്ചും കളിച്ചും ജീവിതാനുഭവങ്ങൾ പങ്ക് വെച്ചും അവർ ഈ ദിവസം ആസ്വദിച്ചു. 1978-ൽ വേർപിരിഞ്ഞതിന് ശേഷമുള്ള ഈ ഒത്തുചേരൽ അവർക്ക് കാലം കരുതിവെച്ച അലൗകിക അനുഭൂതികളായിരുന്നു സമ്മാനിച്ചത്. സഹപാഠികളേക്കാളുപരി ഒരമ്മപ്പെററ മക്കളാണ് ഞങ്ങളെന്ന ഉദാത്തഭാവത്തിലേക്ക് ഈ ഒത്തുചേരൽ അവരെ നയിച്ചു.

പ്രശാന്തസുന്ദരമായ ‘വില്ല ഡെ 1945 ഈ സമാഗമത്തിന് സാക്ഷ്യം വഹിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..