Skip to content
Menu

OPEN MALAYALAM NEWS NETWORK

കെ.പി മോഹനൻ എം എൽ എ നീട്ടിയ സാധനം കണ്ട് നാടൻ ബോംബ് വല്ലതും ആണോയെന്നായിരുന്നു ചില എംഎൽഎമാരുടെ സന്ദേഹം. എന്നാൽ ഇത് ബോംബും വെടിയുണ്ടയും ഒന്നുമല്ല, കർക്കിടക അരിയുണ്ടയാണെന്ന് കെ.പി മോഹനൻ എം എൽ എ വ്യക്തമാക്കിയതോടെ കൂട്ടച്ചിരിയായി. ആരോഗ്യത്തിന് അത്യുത്തമമായ വടക്കേ മലബാറിൻ്റെ നാടൻ നിർമിതി. വീട്ടിൽ നിർമിച്ച കർക്കിടക അരിയുണ്ടയാണ് കെ.പി മോഹനൻ സഹപ്രവർത്തകരായ നിയമസഭ
സമാജികർക്കായി എത്തിച്ചത്.
ഒന്നും രണ്ടുമല്ല ഏതാണ്ട് ഇരുന്നൂറോളം ഉണ്ടയാണ് വാഴയിലയിൽ പൊതിഞ്ഞു തിരു വനന്തപുരത്തേക്ക് കൊണ്ടുവന്നത്. പാനൂരിലെ വീട്ടിൽ തയ്യാറാക്കിയ അരിയുണ്ട സഭയിലെ സഹപ്രവർത്തകർക്ക് പലർക്കും ആദ്യ കാഴ്ചയാണ്. “ഇത് പൊട്ടുമോ”എന്ന്
തമാശ രൂപേണ
ചില എംഎൽഎമാർ സംശയം പ്രകടിപ്പിച്ചപ്പോൾ, “പൊട്ടിയാൽ ആരോഗ്യം മെച്ചപ്പെടും” എന്നായിരുന്നു വടക്കൻ മലബാറിൽ നിന്നുള്ള എംഎൽഎമാരിൽ ചിലരുടെ മറുപടി.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കർക്കിടക മാസത്തിൽ ആരോഗ്യം മെച്ചപ്പെടുത്താൻ പരമ്പരാഗതമായി നിർമ്മിക്കുന്നവയാണ് ഈ ഉണ്ടകൾ. അരി വറുത്തു പൊടിച്ച്, ശർക്കര
ഉരുക്കിയൊഴിച്ച്, ജീരകവും ഏലക്ക പൊടിയും തേങ്ങയും കുഴച്ച് തയ്യാറാക്കിയതാണ് ഈ ഔഷധ പലഹാരം. പരമ്പരാഗത രീതിയിൽ ചേരുവകൾ ഉരലിൽ പൊടിച്ചെടുക്കുകയായിരുന്നു.
ഇതിനായി ജോലിക്കാരെ
പ്രത്യേകം നിർത്തിയാണ്
എംഎൽഎ വിശേഷ ഉണ്ട തയ്യാറാക്കിയത്. ആയോധന കലകൂടി വശമുള്ള കെ പി മോഹനൻ
എംഎൽഎയുടെ വീട്ടിൽ കഴിഞ്ഞ 16 വർഷമായി കർക്കിടക അരിയുണ്ടകൾ തയ്യാറാക്കുന്നുണ്ട്. ആദ്യമായാണ് സഹപ്രവർത്തകരായ സാമാജികർക്കായി കൊണ്ടുവരുന്നതെന്ന് മാത്രം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..