Skip to content
Menu

OPEN MALAYALAM NEWS NETWORK

പെൺകുട്ടിയെ സമ്മാനവിതരണ വേദിയിലേക്ക് വിളിച്ചതിനെതിരെ ഇ.കെ സമസ്ത നേതാവ് എം.ടി അബ്ദുള്ള മുസ്ലിയാർ പ്രകോപിതനായി പറഞ്ഞ നിലപാടുകൾക്കെതിരെ വിമർശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. യാഥാസ്ഥിതിക ചിന്തകളെ തള്ളിക്കളയണമെന്ന തലക്കെട്ടിൽ ജനയുഗം ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തി ലാണ് വിമർശനമുള്ളത്.

യാഥാസ്ഥിതിക, പിന്തിരിപ്പൻ മാനോഭാവമുള്ള പണ്ഡിതരും പുരോഹിതരും എത്രയെല്ലാം അടിച്ചമർത്തുവാൻ ശ്രമിച്ചിട്ടും വേലിക്കെട്ടുകൾ തകർത്ത് ശാസ്ത്ര, സാങ്കേതിക, സാഹിത്യ മേഖലകളുൾപ്പെടെയുള്ള ഉന്നത രംഗത്തേക്ക് കടന്നുവന്ന നിരവധി മുസ്ലിം സ്ത്രീകളുടെ പേരുകൾ കേരളത്തിന് സുപരിചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ്. മുഖ പ്രസംഗം തുടങ്ങുന്നത്. രാഷ്ട്രീയ സാമൂഹ്യരംഗത്ത് അവരുടെ സാന്നിധ്യം ഏറെ വരുന്നുണ്ട്. എന്നിട്ടും യാഥാസ്ഥിതിക നിലപാടുകളും അവകാശങ്ങളും ആവർത്തിക്കുന്നുവെന്നത് അപമാനകരമാണ്. മലപ്പുറം പെരുന്തൽമണ്ണയിൽ ഉപഹാരം വാങ്ങുന്നതിനായി വേദിയിലേക്ക് ക്ഷണിച്ച് പത്താംതരം വിദ്യാർത്ഥിനിയെ അപമാനിക്കുകയും തിരിച്ചയക്കുകയും ചെയ്ത സംഭവം അതിൽ ഒടുവിലേത്തതാണ്. ഇത് നവോത്ഥാന കേരളത്തിന് അപമാനകരമാണെന്ന് മുഖപ്രസംഗം വ്യക്തമാക്കി.

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ എല്ലാ വിരുദ്ധ സാഹചര്യങ്ങളും അവഗണിച്ച് ഉന്നത വിദ്യാഭ്യാസം നേടുകയും പിന്നീട് പരമോന്നത കോടതി ജഡ്ജി വരെയായി പ്രവർത്തിക്കുകയും ചെയ്ത ജസ്റ്റിസ് ഫാത്തിമ ബീവി, നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി പ്രവർത്തിച്ച എ. നഫീസത്തു ബീവി തുടങ്ങിയവരുടെ പേരുകൾ മുഖപ്രസംഗത്തിൽ എടുത്തുകാട്ടി. പുരോഗമന നിലപാടുകളെ നൂറ്റാണ്ടുകൾ പിന്നിലേക്ക് തിരിച്ചു നടത്തിക്കുന്നതിലേക്കുള്ള ശ്രമങ്ങൾ ചെറുതായെങ്കിലും എല്ലാ കാലത്തുമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന മുഖപ്രസംഗം ഇത്തരം സംഭ വങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സമുദായങ്ങൾക്കകത്ത് നിന്ന് തന്നെ പ്രതിരോധം ഉയരണമെന്നും അഭിപ്രായപ്പെട്ടു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..