Skip to content
Menu

OPEN MALAYALAM NEWS NETWORK

തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ മൊബൈൽ ആപ്പുമായി സംസ്ഥാന തൊഴിൽവകുപ്പ്. നോക്കുകൂലി, ചുമട്ടുതൊഴിൽ തർക്കങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതിനായാണ് ലേബർകമ്മീഷണറുടെ മേൽനോട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ രൂപീകരിച്ചത്. തൊഴിൽ സേവ ആപ്പ് എന്ന് പേരിട്ടിട്ടുള്ള ഈ ആപ്ലിക്കേഷൻ അടുത്തമാസം പുറത്തിറക്കും. വിവിധ ജില്ലകളിലെ കയറ്റിറക്കുകൂലി നിരക്കുകൾ, വകുപ്പുമായി ബന്ധപ്പെട്ട ചോദ്യാവലിയും അവയുടെ ഉത്തരങ്ങളും തുടങ്ങിയവ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എസ് എം എസ് അലർട്ട് ആയി ലഭ്യമാകുന്ന നിലയിലാകും ആപ്പിന്‍റെ പ്രവ‍ർത്തനം

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..