Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യൂമാഹി: വഴിയോര കച്ചവടം നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ന്യൂമാഹി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. അനധികൃത തെരുവോര കച്ചവടം കാരണം നിയമാനുസരണം കച്ചവടം നടത്തുന്ന വ്യാപാരികൾ ഏറെ പ്രയാസമനുഭവിക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട എല്ലാ അധികൃതർക്കും ഒട്ടേറെ തവണ നിവേദനങ്ങൾ നൽകിയിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയുമുണ്ടായില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി. മലയാള കലാഗ്രാമത്തിൽ നടന്ന സമ്മേളനം ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് സി.കെ. രാജൻ, മേഖലാ പ്രസിഡന്റ് സി.സി. വർഗ്ഗീസ്, സെക്രട്ടറി എ.കെ. സറിയ, വി. വത്സൻ, വി. മുഹമ്മദ് താഹിർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: വി.വത്സൻ (പ്രസിഡന്റ്), വി. മുഹമ്മദ് താ ഹിർ (സെക്രട്ടറി), കെ. രവീന്ദ്രൻ (ട്രഷറർ).

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..