Skip to content
Menu

OPEN MALAYALAM NEWS NETWORK

തിയേറ്റർ വിജയത്തിന് ശേഷം മലയാളി പ്രേക്ഷകർ ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ അടയാളപ്പെടുത്താവുന്ന കഥാപാത്രമാണ് നജീബ്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി സംവിധായകൻ ബ്ലെസിയാണ് ആടുജീവിതം സിനിമ ഒരുക്കിയത്. ലോകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ കഥ പത്ത് വരിയിൽ എഴുതിയിരിക്കുകയാണ് മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി. നോട്ടുബുക്കിൽ കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT