Skip to content
Menu

OPEN MALAYALAM NEWS NETWORK

ബീഹാർ സ്വദേശികളായ രാഹുൽ ജൈസ്വാൻ, മുസ്ലിം ആലാം ആസാം സ്വദേശി വാസിർഖാൻ എന്നിവരെയാണ് ഡൽഹിയിൽ നിന്നും മാഹി പോലീസ് സൂപ്രണ്ട് രാജശേഖര വേള്ളാട്ടിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് മൊബൈൽ ഷോപ്പുകളിൽ കവർച്ച നടത്തി 12 ലക്ഷം രൂപ വരുന്ന മൊബൈൽ ഫോണുകളാണ് സംഘം കവർച്ച ചെയ്തത്. വാസിർഖാൻ്റെ നേതൃത്വത്തിൽ കൂലി പണിക്കാണെന്ന വ്യാജേന മാഹിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചാണ് സംഘം മോഷണം നടത്തിയത്. കടകളുടെ ഷട്ടറുകൾ കമ്പിപാര ഉപയോഗിച്ച് തകർത്ത ശേഷമാണ് മോഷണം നടത്തിയത്. മോഷണത്തിന് ശേഷം പളളൂരിൽ നിന്നും സംഘം കണ്ണൂരിൽ എത്തി ട്രയിൻ മാർഗ്ഗം ബീഹാറിൽ എത്തിയ ശേഷം അവിടെ ഫോണുകൾ വില്പന നടത്തുകയായിരുന്നു. തുടർന്ന് ഡൽഹിയിൽ എത്തി അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംഘം പോലീസിൻ്റെ പിടിയിലാകുന്നത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങളുടെയും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് മാഹി പോലീസ് സൂപ്രണ്ട് രാജശേഖര വെള്ളാട്ട് പറഞ്ഞു. കേസിലെ മുഖ്യപ്രതി വാസിർ ഖാൻ ഇതിനു മുൻപും മൂന്ന് സമാന കേസുകളിൽ പ്രതിയാണ്. മാഹി സി.ഐ ആടൽ അരശൻ, എസ്.ഐ.മാരായ പ്രതാപൻ, ഇളങ്കോ ,ക്രൈംസ് ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മാഹി ജുഡീഷ്യൽ മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT