Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:പള്ളി ആരാധനാലയവും ഒപ്പം ഒരു സാംസ്ക്കാരിക കേന്ദ്രവുമാണെന്ന്
ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു . സുരക്ഷിതത്വവും സുഭിക്ഷതയും ഉള്ള ഒരു ലോകമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. പള്ളികൾ കാണുമ്പോൾ ഭയമല്ല സമാധാനമാണ് ഉണ്ടാവേണ്ടത്. സുരക്ഷയും, സുഭിക്ഷതയും പ്രധാനം ചെയ്യുന്ന കേന്ദ്രങ്ങളായി പള്ളികൾ മാറണം.പാനൂരിലെ മസ്ജിദ്ദുൾ റഹ്മ പ്രദേശത്തിൻ്റെ മതസാഹോദര്യത്തിൻ്റെയും മാനവികതയുടേയും കാവലാളാകണമെന്നും അദ്ദേഹം പറഞ്ഞു.

ഡോ :ഷഹീദ് അധ്യക്ഷത വഹിച്ചു.ബാലിൽ മുഹമ്മദ് ഹാജി, കെ.കെ അബ്ദുള്ള എന്നിവർ സംസാരിച്ചു.

സാംസ്കാരിക സമ്മേളനത്തിൽ സാജിദ് നദ് വി മുഖ്യ പ്രഭാഷണം നടത്തി.കെ.പി മോഹനൻ എം.എൽ.എ, നഗരസഭാ ചെയർമാൻ വി.നാസർ, സാഹിത്യകാരൻ പി.സുരേന്ദ്രൻ, സദ്റുദ്ദീൻ വാഴക്കാട് എന്നിവർ പങ്കെടുത്തു.എം.ടി.കെ മനാഫ് നന്ദി പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT