Skip to content
Menu

OPEN MALAYALAM NEWS NETWORK

പയ്യന്നൂർ: ഒക്ടോബർ 19നാണ് പരിയാ രം ചിതപ്പിലെപൊയിലിലെ ഡോ. ഷക്കീ റിന്റെ വീട്ടിൽ കവർച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന വയോധികയെ ഭീഷ ണിപ്പെടുത്തി 10 പവനും പണവും കവ രുകയായിരുന്നു. രാവിലെ വീട്ടുജോലി ക്കാരി വന്നപ്പോഴമാണ് കവർച്ചാവിവരം പുറത്തറിയുന്നത്. സെപ്റ്റംബർ 21ന് ഇ തിനടുത്ത പ്രാദേശമായ പളുങ്കു ബസാ റിൽ മാടാളൻ അബ്‌ദുല്ലയുടെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു. 25 പവനും 15000 രൂപയുമാണ് അവിടെ നിന്ന് കൊള്ളയടിച്ചത്. അടുത്തടത്ത് ര ണ്ട് കവർച്ച, ദിവസങ്ങളുടെ മാത്രം ഇട വേളയിൽ നടന്നതോടെ ജനങ്ങൾ ഭീതി യിലായി.
തുടർന്ന് ജില്ല പൊലീസ് മേധാവി എം. ഹേമലത പയ്യന്നൂർ ഡിവൈ.എസ്.പി പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷ ണ സംഘത്തിന് രൂപം നൽകി. വിരലട യാളമോ മറ്റ് തെളിവുകളോ ഇല്ലാത്ത ഈ കേസിൽ ഏത് കവർച്ചാസംഘമാണ് എന്നറിയുന്നതിന് അന്വേഷണ സംഘം കിണഞ്ഞു പരിശ്രമിച്ചു. നിരീക്ഷണ കാ മറ തുണികൊണ്ട് മറച്ച് ഡി.വി.ആർ കൊണ്ടുപോവുകയും ചെയ്‌തിരുന്നു. ക വർച്ച നടന്ന പ്രദേശത്തേയും സമീപ പ്ര ദേശങ്ങളിലേയും നിരവധി കാമറകൾ പ രിശോധിച്ചുള്ള അന്വേഷണമാണ് ഈ ഘട്ടത്തിൽ പ്രധാനമായും നടന്നത്. കു ശാൽനഗറിൽ ഇവരുടെ വാഹനം എ ത്തിയതായി വ്യക്തമായി. തുടർന്ന് കു ശാൽനഗറിനടുത്തുള്ള ശുണ്ടിക്കൊപ്പ എന്ന സ്ഥലത്തെ ഹോട്ടലിൽ നിന്ന് കവ ർച്ചസംഘത്തിൻ്റെ വ്യക്തമായ ദൃശ്യങ്ങ ൾ ലഭിച്ചു. അവർ ഫോൺ ഓൺ ചെ യ‌തായി മനസ്സിലാക്കുകയും ചെയ്തു.
സംഘത്തിന്റെ ഫോട്ടോ തമിഴ്‌നാട് പൊ ലീസിന് കൈമാറി. ഇതോടെയാണ് കുപ്ര സിദ്ധ കവർച്ചക്കാരൻ സുള്ളൻ സുരേ ഷും സംഘവുമാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണ സംഘം എസ്.ഐ സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിൽ കോയമ്പ ത്തൂരിലേക്ക് പോവുകയും ഇവരെ പിടി ക്കാനായുള്ള ശ്രമം തുടരുകയും ചെ യ്തു. തുടർന്നാണ് കോയമ്പത്തൂർ സു ളൂരിൽ കവർച്ചാസംഘാംഗമായ സഞ്ജീ വ് കുമാറിനെ പിടികൂടിയത്.
സഞ്ജീവ് കുമാർ പിടിയിലായതോടെ മറ്റ് പ്രതികൾ അവിടെ നിന്നും രക്ഷപ്പെട്ടു. ഇവർ ആന്ധ്രയിലെത്തിയെന്ന് മനസ്സിലാ ക്കിയ അന്വേഷണ സംഘം ആന്ധ്ര പൊ ലീസിന് വിവരം കൈമാറി. കവർച്ച സം ഘത്തിലെ അംഗങ്ങളായ ജെറാൾഡ്, ര ഘു എന്നിവരെ കഞ്ചാവ് സഹിതം ആ ന്ധ്ര പൊലീസ് പിടികൂടി റിമാൻഡ് ചെ യ്ത‌ിരുന്നു. ഇവരെ കോടതി മുഖേന അ ന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി.
സംഘത്തലവനായ സുള്ളൻ സുരേഷ് കൊലക്കേസ് അടക്കം എൺപതോളം കേസുകളിലെ പ്രതിയാണ്. മറ്റ് പ്രതിക ളും നിരവധി കവർച്ച കേസുകളിൽ ഉൾ പ്പെട്ടവരാണ്. മൂന്നാം ക്ലാസ് മാത്രം വിദ്യാ ഭ്യാസമുള്ള സുള്ളൻ സുരേഷ് 2010ൽ മൊബൈൽ ഫോൺ കവർച്ചയിലുടെയാ ണ് മോഷണ രംഗത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് നിരവധി ക വർച്ച നടത്തി സംഘത്തിൻ്റെ തലവനാ വുകയായിരുന്നു. എസ്.എച്ച്.ഒ പി. നളി നാക്ഷൻ, അന്വേഷണ സ്ക‌്വാഡ് അംഗ ങ്ങളായ എസ്.ഐ സഞ്ജയ്‌കുമാർ, എ. എസ്. സയ്യിദ്, സീനിയർ സി.പി.ഒമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, രജീ ഷ്, സഹോദരൻമാരായ ഷിജോ അഗ സ്റ്റിൻ, സോജി അഗസ്റ്റിൻ, എ.എസ്.ഐ ചന്ദ്രൻ എന്നിവരും വനിത സിവിൽ പൊ ലീസ് ഓഫിസർ സൗമ്യയും അന്വേഷണ ത്തിൽ പ്രധാന പങ്കുവഹിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT