Skip to content
Menu

OPEN MALAYALAM NEWS NETWORK

കൂത്തുപറമ്പ്:പാട്യം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നാടൻ പശുവിൻപാൽ ബോട്ടിലുകളിലാക്കി വീടുകളിലെ ത്തിക്കുന്ന സംരംഭം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ ഉദ്ഘാടനം ചെയ്തു. കെ പി പ്രമോദൻ അധ്യക്ഷനായി. കെ അരുൺ, ശോഭ കോമത്ത്, എ രാമചന്ദ്രൻ, വി ഗോപിക തുടങ്ങിയവർ സംസാരിച്ചു. സംഘത്തിന്റെ പാക്കറ്റ് പാൽ, മോര്, തൈര്, നെയ്യ് എന്നിവ നില വിൽ വിപണിയിലുണ്ട്. ഇതി നൊപ്പമാണ് നാടൻ പശുവിൻ പാൽ അരലിറ്ററിന്റെയും ഒരുലിറ്ററിന്റെയും സ്ഫടിക കുപ്പികളിലാക്കി വീടുകളിലെ ത്തിച്ച് നൽകുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കുപ്പികൾ ഉപയോഗിക്കുന്നത്. ഓരോ പ്രദേശത്തു ള്ളവരെ ഉപയോഗപ്പെടുത്തി യാണ് വിതരണം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT