Skip to content
Menu

OPEN MALAYALAM NEWS NETWORK

കുന്നോത്തുപറമ്പ് പൊയിൽ പീടികക്കടുത്താണ് അക്രമം നടന്നത്. കോൺഗ്രസ് പ്രവർത്തകനും മത്സ്യ വ്യാപാരിയുമായ കുന്നുമ്മൽ ഷാജിയുടെ വീടും, KL 58 Z 9585 മഹീന്ദ്ര ഗുഡ്സ് വാഹനവുമാണ് അക്രമിക്കപ്പെട്ടത്.

മത്സ്യ വ്യാപാരം കഴിഞ്ഞ് ഷാജി മടങ്ങിയെത്തിയ സമയത്താണ് അക്രമി സംഘം എത്തിയത്. ഷാജി അക്രമികളെ കണ്ട് വീട്ടിനുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഷാജിയുടെ ഭാര്യയെയും മക്കളെയും സംഘം അക്രമിച്ചതായും പരാതിയുണ്ട്. അക്രമം കണ്ട് ഭയന്ന് ബോധരഹിതയായ ഭാര്യയെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചു മക്കളും അക്രമം കണ്ട് ഭയന്നു. വടിവാളും, ഇരുമ്പ് വടിയുമായാണ് അക്രമി സംഘം എത്തിയതെന്ന് ഷാജി ഓപ്പൺ മലയാളത്തോട് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊളവല്ലൂർ പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്നും, നാട്ടുകാരെല്ലാം പ്രതികളെ തിരിച്ചറിഞ്ഞതാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു ആവശ്യപ്പെട്ടു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT