Skip to content
Menu

OPEN MALAYALAM NEWS NETWORK

രാവിലെ ഉണർന്നെണീറ്റ ജനങ്ങൾക്ക് ഭീതിദാന്തരീക്ഷമാണ് ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. അഞ്ചു മിനിറ്റോളം വീശിയടിച്ച ചുഴലി മരങ്ങൾ വ്യാപകമായി പിഴുതെറിഞ്ഞു. 14 ഓളം ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു. മരം വീണ് പറമ്പത്ത് മീത്തൽ കൗസല്യ യുടെ വീട് ഭാഗികമായി തകർന്നു. ഓടുകൾ വീണ് വീട്ടിലെ മേശ തകർന്നു. പറമ്പത്ത് കിഴക്കയിൽ സി.കെ ഗോപിനാഥൻ, വലിയ പറമ്പത്ത് പ്രേമൻ, എഴുത്തുപള്ളിയിൽ ഭാസ്ക്കരൻ, പുതിയ വീട്ടിൽ താഴെക്കുനിയിൽ പുരുഷു, തുള്ളുവൻ പറമ്പത്ത് ചന്ദ്രൻ, കിളയുള്ള പറമ്പത്ത് സജിത്ത്, കൂറ്റേരി വീട്ടിൽ രാജീവൻ, ജാനകി പുരം രവീന്ദ്രൻ എന്നിവരുടെ വീടുകൾക്ക് മരം വീണ് കേട് പാട് സംഭവിച്ചു. പനയാട മുരളിയുടെ ഫാബ്രിക്കേഷൻ കടയും തകർന്നു. എഴുത്തുപള്ളിയിൽ ഭാസ്ക്കരൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 58 AD 4238 നമ്പർ ബൈക്കും തകർന്നു. കേട്ടുകേൾവിയില്ലാത്ത ചുഴലിക്കാറ്റാണ് മേഖലയിലുണ്ടായതെന്ന് ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ പറഞ്ഞു. സംഭവം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്നും നഷ്ടപരിഹാര സാധ്യതകൾ കണ്ടെത്തുമെന്നും പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജയും പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകനും പറഞ്ഞു. വാർഡംഗങ്ങളായ പി.കെ ഷിറോഷ്, കെ.കെ മണിലാൽ, ‘ കെ.ബിജു, കെ.മോഹനൻ എന്നിവരും സ്ഥലത്തെത്തി. വില്ലേജ് – കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും, നാട്ടുകാരും കൈമെയ് മറന്ന് അധ്വാനിച്ചതോടെയാണ് റോഡിലെ തടസ്സങ്ങൾ നീക്കി. വീടുകൾക്ക് മുകളിൽ വീണ മരങ്ങൾ മുറിച്ചു നീക്കുന്ന പ്രവൃത്തി തുടരുകയാണ്.
മനേക്കരയിലും നാശനഷ്ടമുണ്ടായി. വിദ്യാ വിലാസിനി എൽ പി സ്കൂളിന് മീതെയും മരം വീണു. തൊട്ടടുത്ത അംഗൻവാടിക്കും കേടുപാടുകൾ പറ്റി. വില്ലേജ് ഓഫീസർ ഷീബ, കൃഷി അസിസ്റ്റൻറ് മാരായ പ്രവിത, ശ്വേത എന്നിവരും സ്ഥലത്തെത്തി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT