Skip to content
Menu

OPEN MALAYALAM NEWS NETWORK

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പാനൂരിനടുത്ത് കുന്നോത്ത് പീടികയിലെ എട്ടുവീട്ടിൽ ജിജേഷിൻ്റെ ആനന്ദ് സ്റ്റോറിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ ഉണ്ടായ അക്രമത്തിൽ ജിജേഷിനും, ബന്ധുവായ കുട്ടിയുടെ കണ്ണിനും പരിക്കേറ്റു. ഇരുവരും പാനൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടി. ജിജേഷിൻ്റെ സഹോദരൻ രാജേഷിൻ്റെ മകനെ തട്ടിക്കൊണ്ടുപോകാനാണ് കാറിൽ സ്ത്രീകൾ ഉൾപ്പടെയുള്ള സംഘമെത്തിയത്. സംഘർഷാവസ്ഥകണ്ടെത്തിയ നാട്ടുകാർ കാറിലെത്തിയ സംഘത്തെ തടഞ്ഞുവച്ച് പാനൂർ പോലീസിന് കൈമാറി. കുട്ടി അക്രമിക്കപ്പെട്ട വിവരമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..