Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ നഗരസഭയിലെ എലാങ്കോട് തട്ടിൽപാറ ലക്ഷം വീട് കോളനിയിലെ പൊതു കിണറിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ 40 വർഷത്തോളമായി പ്രദേശവാസികൾ ഉപയോഗിക്കുന്ന കിണറാണിത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. പി. എം. എ. വൈ പദ്ധതി പ്രകാരം നിർമ്മിച്ച 13 വീടുകളിലെ കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഈ കിണറിൽ നിന്നുള്ള കുടിവെള്ളം ഉപയോഗം
പൂർണ്ണമായും ഒഴിവാക്കാൻ നിർദ്ദേശം നൽകി. തൊട്ടടുത്ത വീടുകളിൽ നിന്നാണ് ഇപ്പോൾ കോളനിവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്. തൊട്ടടുത്ത ‘ഇൻറർലോക്കിംഗ് കമ്പനിയിൽ നിന്ന് കോളനിയിലേക്ക് വെള്ളം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. മോട്ടോർ വെച്ച് കോളനിയിലേക്ക് വെള്ളം പമ്പ് ചെയ്ത് ശേഖരിക്കാനുള്ള സംവിധാനം നഗരസഭ ഒരുക്കണമെന്നാണ് ആവശ്യം. കോളനിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഉണ്ടെങ്കിലും എല്ലാ സമയവും വെള്ളം ലഭിക്കാറില്ല. ചിലപ്പോൾ കലങ്ങിയ വെള്ളമാണ് വരാറുള്ളതെന്നും നാട്ടുകാർ പറയുന്നു. കോളനിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചു നൽകാൻ നഗരസഭ മുൻകൈ എടുക്കണമെന്നാണ് കോളനി നിവാസികളുടെ അവശ്യം. എവിടെ നിന്നാണ് കിണറിൽ ബാക്ടീരിയ എത്തിയതെന്ന് കണ്ടു പിടിക്കാൻ ആരോഗ്യ വകുപ്പധികൃതർ ശ്രമമാരംഭിച്ചിട്ടുണ്ട്. പരിസരത്തെ വീടുകളിലെ മാലിന്യ ടാങ്കുകളിലും പരിശോധിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി ജലപരിശോധന നടത്തിയപ്പോൾ മാവിലാട്ട് തോട് ഉൾപ്പെടെയുള്ള പല ജലാശലയങ്ങളിലും
കോളിഫോം ബാക്ടീരിയയുടെ അംശം കണ്ടെത്തിയതും പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT