Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂരിനടുത്ത് കുന്നോത്ത് പീടികയിൽ ബസ് നിയന്ത്രണം തെറ്റി തെങ്ങിലിടിച്ച് അപകടം. അപകടത്തിൽ ബസ് ഡ്രൈവർക്കും, യാത്രക്കാരിക്കും പരിക്കേറ്റു. തലശേരിയിൽ നിന്നും പാനൂരേക്ക് വരികയായിരുന്ന KL 57 D 5299 നമ്പർ സൺ പാലസ് ബസാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി ഇടിയുടെ ആഘാതത്തിൽ തെങ്ങ് ബസിൻ്റെ മുൻ ഭാഗത്തേക്ക് തുളഞ്ഞ് കയറിയ നിലയിലാണ്. ഓവർടേക്ക് ചെയ്തെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതത്രെ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT