Skip to content
Menu

OPEN MALAYALAM NEWS NETWORK

എൽ.ജെ.ഡി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും, യുവ ജനതാദൾ മുൻ സംസ്ഥാന സെക്രട്ടറിയുമായ പുത്തൂരിലെ എൻ.കെ അനിൽ കുമാർ സി.പി.എമ്മിൽ ചേർന്നു.
പാറാട് വെച്ച് നടന്ന പി.കെ.കുഞ്ഞനന്തൻ അനുസ്മരണ സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽ നിന്ന് സി.പി.എം പതാക സ്വീകരിച്ച് അനിൽകുമാർ സി.പി.എമ്മിൽ ചേർന്നത്.
എൽ.ജെ.ഡി കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ്, എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ പദവികൾ വഹിച്ച് കൊണ്ടിരിക്കെ 2 മാസം മുമ്പ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അനിൽകുമാർ സ്ഥാനങ്ങൾ രാജി വെച്ചിരുന്നു. എന്നാൽ പ്രശ്ന പരിഹാരത്തിന് കെ.പി മോഹനൻ എം.എൽ.എ ഉൾപ്പടെയുള്ള നേതാക്കൾ യാതൊരു പരിശ്രമവും നടത്താതെ തീർത്തും അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചതത്രെ. പ്രാദേശിക യുവജനതാദൾ നേതാക്കൾ ഉൾപ്പടെ അനിൽ കുമാറിനെതിരായതോടെ സി.പി.എം നേതൃത്വവുമായി അനിൽകുമാർ ചർച്ച നടത്തി പാർട്ടി മാറ്റം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

എന്നാൽ, ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുന്നോത്തുപറമ്പ് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ സ്ഥാനാർതിത്വത്തിനായി എൻ.കെ അനിൽകുമാർ പരിശ്രമം നടത്തിയിരുന്നുവെന്നും ,സീറ്റ് ലഭിക്കാതായതോടെ തന്നെ അദ്ദേഹം മാനസികമായി പാർട്ടിയുമായി അകന്നിരുന്നുവെന്നാണ് ഒരു സംഘം എൽ.ജെ.ഡി പ്രവർത്തകർ പറയുന്നത്. അനിൽകുമാറിനൊപ്പം എൽജെഡി കുന്നോത്ത് പറമ്പ് പഞ്ചായത്ത് നേതാവ് കുനിയിൽ കോമളനും സി പി എമ്മിൽ ചേർന്നിട്ടുണ്ട്. അതേ സമയം
എൽ.ജെ.ഡിയിലെ അസംതൃപ്തരെ അടർത്തിയെടുക്കുന്ന സി.പി.എം സമീപനം വരും ദിവസങ്ങളിൽ കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫിനുള്ളിലും കാർമേഘം രൂപപ്പെടാൻ കാരണമാവും. മുസ്ലിം ലീഗ് മുൻ ശാഖാ പ്രസിഡണ്ട് കക്കോട്ട് മഹമൂദും സി പി എമ്മിൽ ചേർന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT