Skip to content
Menu

OPEN MALAYALAM NEWS NETWORK

കോവിഡാനന്തരം വിദ്യാർഥികൾ നേരിടുന്ന മാനസിക വെല്ലുവിളികൾ നേരിടാനായി കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാനൂർ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കായി ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാം നടത്തി. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്യാമ്പിന്റെ സമാപന ഉദ്ഘാടനം കെ പി മോഹനൻ എം എൽ എ നിർവ്വഹിച്ചു.

മെയ് 4 മുതൽ 14 വരെ രാവിലെ 6.30 മുതൽ 8 മണി വരെയായിരുന്നു പരിശീലനം. സ്കൂൾ അസംബ്ലി, മാർച്ച് ഫാസ്റ്റ് ,മാസ്സ്ഡ്രിൽ, മെനർ ഗെയിംസ് എന്നിവയിലായി പത്ത് ദിവസങ്ങളിൽ നടന്ന കേമ്പിൽ ഉപജില്ലയിലെ അമ്പത് അധ്യാപിക – അധ്യാപകൻമാർ പങ്കെടുത്തു. പാനൂർബി ആർ സി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഉപജില്ല എസ് ടി എസ് ജി എ, അക്കാദമി കൗൺസിൽ, എച്ച് എം ഫോറം എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാം സംഘടിപ്പിച്ചത്.

പരിശീലകരായ കെ രാജീവൻ, കെ മുകുന്ദൻ, പാനൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാജീവൻ എന്നിവരെ കെ പി മോഹനൻ ഉപഹാരം നൽകി ആദരിച്ചു.
സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ കേമ്പിൽ പങ്കെടുത്ത അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പാനൂർ ബിപിസി അബ്ദുൾ മുനീർ, സ്കൂൾ ഹെഡ്മാസ്റ്റർ സി പി സുധീന്ദ്രൻ, വിവിധ അധ്യാപക സംഘടനാ നേതാക്കളായ കെ റിനീഷ്, കെ രാജേഷ്, കെ സുവീൻ ,എസ് സി എസ് ജി എ ഉപജില്ലാ കൺവീനർ സി രമിത്ത് ,ബി ആർ സി കായികാധ്യാപിക പ്രജിഷ എന്നിവർ സംസാരിച്ചു.
അക്കാദമിക് കൗൺസിൽ സെക്രട്ടറി സി കെ ബിജേഷ് സ്വാഗതവും എച്ച് എം ഫോറം സെക്രട്ടറി ആർ കെ രാജേഷ് നന്ദിയും പറഞ്ഞു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..