Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: പാനൂരിലെ ഗതാഗതക്കുരുക്ക് അഴിയുന്നു. പാനൂർ ടൗണിലെ ഗതാഗതക്കുരുക്കും അപകടാവസ്ഥയും പരിഹരിക്കുന്നതിനായി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പാനൂർ ടൗൺ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചു.18,40,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ 14,9000 രൂപയും ടൗണിലെ ഇലട്രിക്ക് ലൈൻ ഭൂമിക്കടിയിലൂടെ പുനസ്ഥാപിക്കാൻ 3,49,000 രൂപയുമാണ് അനുവദിച്ചത്. സിഗ്നൽ ലൈറ്റ് പ്രവർത്തനം കെൽട്രോണും വൈദ്യുതി ലൈൻ പുനസ്ഥാപനം കെ.എസ്.ഇ.ബിയുമാണ് ഏറ്റെടുത്ത് നടത്തേണ്ടത്. നഗര സെക്രട്ടറി സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തിക്കുള്ള ഉത്തരവ് നൽകിയാൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കമാവും.കെൽട്രോൺ കമ്പനി പാനൂരിലെ ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുകയും സിഗ്നൽ ലൈറ്റിൻ്റെ നിർമ്മാണം പരമാവധി വേഗത്തിൽ പൂർത്തിയാകുകയും ചെയ്യും. സിഗ്നൽ ലൈറ്റിന് അപ്പുറവും ഇപ്പുറവുമുള്ള റോഡിലെ വൈദ്യുതി ലൈനുകളും തൂണുകളും മാറ്റി ഭൂമിക്കടിയിലൂടെ പുനക്രമീകരിക്കുന്നതോടെ ടൗണിൻ്റെ മുഖഛായ മാറും. .ഇവയുടെ അനുമതി വൈദ്യുതി വകുപ്പിൽ നിന്നും ലഭിച്ചു.  വൈദ്യുതി ലൈനുകൾ കേബിളാക്കി മാറ്റുന്നതിന് ജില്ലാ കലക്ടറുടെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്. ഇതോടനുബന്ധിച്ച് ടൗണിൽ രണ്ട് മിനി ഹൈമാസ്ക് ലൈറ്റും സ്ഥാപിക്കും. ഇതോടെ ഏറെക്കാലമായി പാനൂർ ടൗണിലെ നീണ്ട ഗതാഗനക്കുരുക്കിന് പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. അതോടൊപ്പം ജംഗ്ഷനിൽ ഇടക്കിടെ നടക്കുന്ന വാഹന അപകടങ്ങൾക്കും പരിഹാരമാകും. രാത്രിയിലാണ് കവലയിൽ അപകടങ്ങൾ കൂ ടുതലായും നടക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അനുബന്ധ റോഡു കൂടിയാണിത്. തിരക്കേറിയ റോഡിൽ ആവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണം. ദീർഘദൂര യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്ന തരത്തി ലുള്ള സൂചനാ ബോർഡുകളുമില്ല. മൂന്നാഴ്ച മുമ്പ് ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. രാവിലെ നടക്കാനിറങ്ങിയവരും അപകടത്തിൽപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ടാരാഴ്ച മുമ്പ് പുലർച്ചെ ടൗൺ കവലയിൽ ട്രാവലറും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT