Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: നഗരസഭയിൽ പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിക്കാൻ മിനി എംസിഎഫ് നിർമിച്ചതിലും ശുചിത്വ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചതിനെയും ചൊല്ലി ഭരണ പ്രതിപക്ഷ കക്ഷികൾ കൊമ്പുകോർക്കുന്നു.
ഇതിൽ വൻ ക്രമക്കേട് നടന്നതായാണ് സി.പിഎമ്മിൻ്റെ ആരോപണം.

നഗരസഭ 50,000 രൂപ വില കണക്കാ
ക്കിയ എം.സി.എഫിന് ഇരുപതി
നായിരവും, 15,000 രൂപ പദ്ധതി
യിൽ ഉൾപ്പെടുത്തിയ ബോധവൽക്കണ ബോർഡിന് 30000 രൂപയുമൊക്കെയാണ് വകയിരുത്തിയതെന്നാണ്
എൽ.ഡി.എഫ് പ്രതിനിധികൾ കഴിഞ്ഞ നഗരസഭാ യോഗത്തിൽ ആരോപണം ഉന്നയിച്ചത്.
മതിയായ ചർച്ചയില്ലാതെ
ടെണ്ടർ നടപടികൾ ലംഘിച്ച്
ചെയർമാനും സ്ഥിരംസമിതി
ചെയർമാനും പദ്ധതി നടപ്പിലാക്കുകയായിരുന്നുവെന്നായിരുന്നു ആക്ഷേപം. നഗരസഭാ
യോഗത്തിൽ ഉൾപ്പെടെ എൽ.ഡി.
എഫ് ആരോപണം ഉന്നയിച്ച
തോടെ പദ്ധതി നിർവഹണ
ഉദ്യോഗസ്ഥൻ ഫണ്ടനുവദിക്കു
ന്നത് താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു.

എന്നാൽ ശുചിത്വ പ്രൊജക്റ്റുകളായ വാർഡുകളിൽ മിനി എം.സി.എഫ്
സ്ഥാപിക്കൽ, ബോട്ടിൽ ബൂത്ത്‌ വെക്കൽ, ശുചിത്വ ബോധവൽക്കരണ ബോർഡ് സ്ഥാപിക്കൽ എന്നിവ കൊട്ടേഷൻ നൽകിയത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ പൊതുമേഖല സ്ഥാപനമായ കാഡ്കോ എന്ന
(KADCO) കമ്പനിക്കാണെന്നാണ് നഗരസഭാ ചെയർമാൻ വി.നാസർ പറയുന്നത്.

പ്രൊജക്ടുകൾ നേരിട്ട് നിർവഹണമുള്ളതിനാൽ സർക്കാർ അംഗീക്യത സ്ഥാപനങ്ങൾക്ക് ക്വട്ടേഷൻ പ്രകാരം വർക്ക്‌ ഓർഡർ
കൊടുക്കാവുന്നതാണ്. അത് പ്രകാരം മേൽ കമ്പനിയിൽ നിന്ന് ക്വട്ടേഷൻ ലഭിക്കുകയും അത് കൗൺസിൽ യോഗത്തിൽ അംഗീകരിക്കുകയും ചെയ്തതാണ്. അത് പ്രകാരമാണ് കമ്പനി സാധനങ്ങൾ വിതരണം ചെയ്തത് . എന്നാൽ കമ്പനിക്ക് ഇതുവരെ ഒരു പൈസ പോലും കൊടുത്തിട്ടില്ല.
വിതരണം ചെയ്ത സാധനങ്ങൾ ഗുണനിലവാരം ഇല്ലെന്ന് കഴിഞ്ഞ് കൗൺസിൽ യോഗത്തിൽ ചർച്ച നടക്കുകയും കമ്പനിയെ ബന്ധപ്പെടണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള സർവ്വകക്ഷി പ്രതിനിധികളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം മറച്ചു വെച്ചു കൊണ്ടാണ് ഇപ്പോൾ പ്രതിപക്ഷം സംസാരിക്കുന്നത്.
സി.ഐ.ടി.യു സംസ്ഥാന വൈസ്പ്രസിഡൻ്റും
കൊല്ലം ജില്ലാ കമ്മിറ്റി മെമ്പറുമായ നടുവത്തുർ സുന്ദരേശനാണ്‌ കാഡ് കോ എന്ന പൊതുമേഖല സ്ഥാപനത്തിന്റെ ചെയർമാൻ.
അത് കൊണ്ട് തന്നെ തീവെട്ടി കൊള്ളനടത്തിയത് സി.പി.എം നേതാക്കൾ നേതൃത്വം നൽകുന്ന കമ്പനിയാണോ നഗരസഭയാണെന്നോ എന്ന് ജനം തീരുമാനിക്കട്ടെയെന്നാണ് ചെയർമാൻ്റെ വാദം.അതേ സമയം
പാനൂർ നഗരസഭയുടെ തീവെട്ടി ക്കൊള്ള അവസാനിപ്പിക്കുക, ശുചിത്വ സന്ദേശ ബോധവർക്കരണ ബോർഡ്, എംസി എസ്എഫ് സ്ഥാപിക്കൽ എന്നിവയിൽ നടത്തിയ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുക, നഗരസഭയുടെ അഴിമതി ഭരണം അവസാനിപ്പിക്കുക എന്നീ മുദ്യാവാക്യങ്ങൾ ഉയർത്തി ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ശനിയാഴ്ച്ച പാനൂർ നഗരസഭ ഓഫിസിലെക്ക് മാർച്ച് നടത്തും.രാവിലെ 10 മണിക്ക് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ ഉദ്ഘാടനം ചെയ്യും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT