Skip to content
Menu

OPEN MALAYALAM NEWS NETWORK

തെളിനീരൊഴുകും നവകേരളം എന്ന സംസ്ഥാന സർക്കാറിന്റെ നൂറു ദിനകർമ്മ പരിപാടിയുടെ പാനൂർ നഗരസഭതല ഉദ്ഘാടനം വാർഡ് 28 കുനിയാറത്ത് പീടികയുടെ സമീപത്ത് വെച്ച് പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസറ്ററുടെ അദ്ധ്യക്ഷതയിൽ എം. എൽ എ. കെ. പി മോഹനൻ നിർവ്വഹിച്ചു. പാനൂർ നഗരസഭ കൗൺസിലർമാരായ എ. എം. രാജേഷ് മാസ്റ്റർ, ആവോലം ബഷീർ നഗരസഭ തല കൺവീനർ കെ. കെ. ഭരതൻ മാസ്റ്റർ പൊതുപ്രവർത്തകരായ പുനത്തിൽ രവീന്ദ്രൻ, ജയചന്ദ്രൻ നാമത്ത്, വി. പി. ചാത്തു മാസ്റ്റർ, പി. കെ രാജൻ, ആർ. പി. രമേശൻ, ദേവദാസ് മത്തത്ത് ഡോ: എം. കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പ്രവർത്തകർ, പരിസരവാസികൾ എന്നിവർ ശുചീകരണ
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT