Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ :കരിയാട്,പാനൂർ നഗരസഭ പ്രവേശനോത്സവ പരിപാടി കരിയാട് നമ്പ്യാർ സ് യുപി സ്കൂളിൽ വിപുലമായ രീതിയിൽ നടത്തി. പുതിയ അധ്യയന വർഷത്തിൽ നവാഗതരായി എത്തിയ കുട്ടികളെ സ്വീകരിക്കാൻ സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച എയ്റോബിക്സ് പരിപാടി ശ്രദ്ധേയമായി. പ്രീപ്രൈമറിയിലും ഒന്നാം ക്ലാസ്സിലും എത്തിയ പിഞ്ചുകുട്ടികളെ ബലൂണുകളും മറ്റും നൽകി വരവേറ്റു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാനൂർനഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭയിലെ വിദ്യാലയങ്ങൾക്ക് നൽകുന്ന പഠന കിറ്റ് വിതരണവും ചെയർമാൻ നിർവഹിച്ചു. ചടങ്ങിൽവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ ഇബ്രാഹീം ഹാജി അധ്യക്ഷനായി. ചൊക്ലി ഉപജില്ല ഓഫീസർ വി.കെ സുധി മാസ്റ്റർ, നഗരസഭ കൗൺസിലർമാരായ ആ വോലം ബഷീർ, എൻ.ടി കെ ബാബു, കെ.കെ മിനി , സജില, ബിന്ദു മോനാറത്ത്, മാനേജർ പ്രതിനിധിഎൻ സി ആർ സുധാകരൻ, പി.പി ഉദയകുമാർ , എൻ എം ജ്യോതിലക്ഷ്മി,പി മനോഹരൻ, പി ജാഫർ , തൃപ്തി വിജയകുമാർ , വി.കെ മോഹനൻ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..