Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ- സ്മാർട് സോഫ്റ്റ്‌വെയർ നഗരസഭയിൽ വിന്യസിച്ച് നഗരസഭയുടെ ഭരണസംവിധാനം 2024 ജനുവരി 1 മുതൽ ഡിജിറ്റലൈസ് ചെയ്യുകയാണ്. നഗരസഭയിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് നഗരസഭയിൽ നേരിട്ട് വരാതെ പൂർണ്ണമായും ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്ന സംവിധാനമാണ് – കെ-സ്മാർട് . ആയതിന്റെ ഭാഗമായി ഡാറ്റാ പോർട്ടിംഗ് പൂർത്തീകരിക്കുന്നതിനായി നഗരസഭയിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾ (ജനന,മരണ-വിവാഹ രജിസ്ട്രേഷൻ, വസ്‌തുനികുതി, കെട്ടിട നിർമ്മാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ മുതലായവ) 27/12/2023 (ബുധൻ) മുതൽ അഞ്ചു ദിവസ്സത്തേക്ക് തടസ്സപ്പെടുന്നതാണ്. പൊതുജനങ്ങൾ നഗരസഭയുമായി സഹകരിക്കുക.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT